ഒരു കുഞ്ഞുമ്മ
വാത്സല്യത്തോടമ്മയും അച്ഛനും മുതുമുത്തച്ഛന്മാരും
ചേർത്തു പിടിച്ചു തന്നിരുന്ന പൊന്നുമ്മയുടെ മധുരം
ഒരു നിമിഷാർദ്ധത്തിൽ കൊതിയോടെ നുകർന്നു ഞാൻ
പിന്നെപ്പോഴോ മൂർദ്ധാവിൽ കിട്ടിയ ചൂടുള്ള ചുംബനം
ആരോരുമറിയാതെ താലോലിച്ചീടുന്ന കൊച്ചു പെണ്ണായീ ഞാൻ
അതും കഴിഞ്ഞിന്നലേയോ മറേറാ ഹോസ്ററൽ മുറിയിലെ
കൂട്ടു സഖിയുടെ ചൂടാർന്ന ചുംബനത്തിലും
വേറിട്ട കാഴ്ചകൾ കണ്ടീല ഞാനെന്നും
കല്യാണ പിറേറന്ന് കാൽതൊട്ടു വന്ദിച്ച്
യാത്ര ചൊല്ലുമ്പോൾ മൂർദ്ധാവിൽ
ചുടു നെടുവീർപ്പിലലിഞ്ഞ കുഞ്ഞുമ്മയ്ക്ക്
അമ്മിഞ്ഞപ്പാലിൻറെ നറുമണം
ഇന്നേതോ പിൻതലമുറയുടെ വക്താക്കൾ
ഏതോ വംശനാശം വന്നേക്കാവുന്ന
പൊന്നുമ്മകൾ തെരുവീഥികളിൽ
എറിഞ്ഞുടക്കാനും എടുത്തമ്മാനമാടാനും
എവിടുന്നോ കടംകൊണ്ട
വരുംവരായ്കകളറിയാതെ
ചോരത്തിളപ്പിൻറെ പിൻബലം
കൊണ്ട്മുറവിളി കൂട്ടുന്നു
എൻറെ ജീവസ്സുററ കണ്ണുകൾ
നാളത്തെ പ്രഭാതത്തിലേക്കുററു നോക്കുന്നു
സ്ഫടികത്തിളക്കമാർന്ന വജ്ര ശോഭയുള്ള
ഫ്ളൈയിംഗ് കിസ്സുകൾ നാളത്തെ സൂര്യപ്രഭയെ മറയ്ക്കുമോ?
ഭാനുമോഹൻ