നിഴൽ
മനസ്സിൻറെ വാതായനങ്ങൾ തുറന്നിട്ട്
നിനക്കായ് കാത്തിരിക്കാൻ
തുടങ്ങിയിട്ട്കാലമേറേയായി!!!
നീയെന്ന കശ്മലനെൻ മുന്നിൽ
കരാളവക്ത്രവുമായ്
കുരുന്നു ബാല്യങ്ങളൊ
ററാലിൽ കോർത്തെടുക്കുന്ന
തറിയുന്ന മരപ്പാവ ഞാൻ;
പുറത്ത് നിറഞ്ഞ കൂരിരുൾക്കൂനകൾ
നിൻറെ കാലടിയൊച്ചകൾ,
മൃദുമർമ്മരങ്ങളെന്നു ഞാനി
ടയിലൊന്നമറിയോ കുഞ്ഞു
വായിലമർന്ന നിൻ ദംഷ്ട്രതൻ
കാപട്യമറിയാതെയോരിടം
ചേർന്നു നടന്നുതുടങ്ങുമാ
ബാല്യങ്ങളിവിടെത്തകരുന്നു
നിൻറെ മാർത്തടം തരിപ്പണ
മാക്കാനുഴറുന്നുണ്ടെൻമനം
അരൂപിയായൊരു വെറും
നിഴൽ മാത്രം.എന്തുചെയ്വൂ ഞാൻ
നിനക്കായ് കാത്തിരിക്കാൻ
തുടങ്ങിയിട്ട്കാലമേറേയായി!!!
നീയെന്ന കശ്മലനെൻ മുന്നിൽ
കരാളവക്ത്രവുമായ്
കുരുന്നു ബാല്യങ്ങളൊ
ററാലിൽ കോർത്തെടുക്കുന്ന
തറിയുന്ന മരപ്പാവ ഞാൻ;
പുറത്ത് നിറഞ്ഞ കൂരിരുൾക്കൂനകൾ
നിൻറെ കാലടിയൊച്ചകൾ,
മൃദുമർമ്മരങ്ങളെന്നു ഞാനി
ടയിലൊന്നമറിയോ കുഞ്ഞു
വായിലമർന്ന നിൻ ദംഷ്ട്രതൻ
കാപട്യമറിയാതെയോരിടം
ചേർന്നു നടന്നുതുടങ്ങുമാ
ബാല്യങ്ങളിവിടെത്തകരുന്നു
നിൻറെ മാർത്തടം തരിപ്പണ
മാക്കാനുഴറുന്നുണ്ടെൻമനം
അരൂപിയായൊരു വെറും
നിഴൽ മാത്രം.എന്തുചെയ്വൂ ഞാൻ