2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

കിളിയൊച്ചകൾ കാതോർത്ത്


കിളിയൊച്ചകൾ കാതോർത്ത്

 സ്വാതന്ത്ര്യത്തിൻറെ ഒരു കിളിയൊച്ചകൂടി
 മനസ്സൊരു സാന്ത്വനത്തിനു കാതോർക്കവേ
 കേട്ടു വെടിയൊച്ചകൾ ദീനരോദനങ്ങൾ
 അങ്ങകലെയേതോ ആത്മനൊമ്പരങ്ങൾ
 കുഞ്ഞു കാലടികൾ പിച്ചവച്ചുണർന്ന
 ഗ്രാമവീഥികൾതോറും ജീവസ്പന്ദന
ങ്ങളററ വിണ്ടു വിറുങ്ങലിച്ച
പൈതങ്ങളേറേയും അനാഥമായി
ഗാസതൻ മണ്ണിൽ മനസ്സൊരു
കനലായെരിയുന്നു ദീനം കരയുന്നു
 ചുടുനെടുവീർപ്പിലലിയുന്നു ചുണ്ടിൽ
 ഗദ്ഗദമുണരുന്നു കണ്ണിൽ ചുടുബാഷ്പ
ധാരയൊഴുകുന്നു ക്ഷണം ഭാനുമോഹൻ

ഓർമ്മിക്കാൻ ഒരോണം


ഓർമ്മിക്കാൻ ഒരോണം എന്നോ കേട്ടുമറന്ന പൂവിളിയും ഓണപാട്ടിന്നീണവും ഊഞ്ഞാലാട്ടവും ഉറിയടിയും തുമ്പപ്പൂവും പൂക്കുടവും ഓർമ്മയിലെങ്ങോ നഷ്ടം വന്നൊരു കുടവയറനാം ഓണത്തപ്പനുണ്ണാൻ ചേനത്തണ്ടും ചെറുപയറും ഇളം തൂശനിലയിൽ സമൃദ്ധിയായ് വിളമ്പുന്നു പാൽപ്രഥമനും പഴപ്രഥമനുംകൂടെ ശർക്കരയുപ്പേരിയും കായ് വറുത്തതും ഇടക്കിടെ കൊറിക്കാനായ് ചേന വറുത്തതും നാലും കൂട്ടി മുറുക്കി ചുണ്ടു ചുവപ്പിച്ചു മാവേലി വീണ്ടും വരാനായി പടിയിറങ്ങുന്നു. ഉച്ചയുറക്കത്തിൻറെ ആലസ്യത്തിലെപ്പോഴോ കണ്ട പാഴ്ക്കിനാവിലോണം നിറഞ്ഞു നിന്നു ഇന്നലെയോ മിനിയാന്നോ അതോ നാളേയോ ഓണം വന്നുപോയ് മഴയും പാട്ടിനുപോയി Bhanumohan

പുലർകാലം


പുലർകാലം അങ്ങ് കിഴക്കൊരു വെള്ളിക്കിണ്ണം തുള്ളിത്തുള്ളി വരുന്നുണ്ടേ ഇങ്ങേ മലയിൽ പുലരിപ്പെണ്ണും പുഴയിൽ പമ്മിയിരുപ്പുണ്ടേ തലയിൽ തൊപ്പീം കൈയ്യിൽ കൊട്ടേം കർഷകരൊപ്പമൊരുങ്ങുന്നേ അകിടിൽ പാലു ചുരത്തി കൊണ്ടേ പൈക്കൾ തൊടിയിൽ നില്പുണ്ടേ വായിൽ പാൽപ്പത വച്ചും കൊണ്ടേ ഉണ്ണിക്കിടാവും നടപ്പുണ്ടേ കാകാ കാകാ പാടിക്കൊണ്ടേ കാക്കപ്പെണ്ണ് പറക്കുന്നേ Bhanumohan