2017 ഫെബ്രുവരി 28, ചൊവ്വാഴ്ച

VYSALI

""വൈശാലി""

പുകയുന്നുണ്ടൊരു
അഗ്നിപർവതം
മനസ്സിൽ;
ഒഴുകുന്നുണ്ട്;
ലാവാപ്രവാഹം;
അകക്കാമ്പിൽ.
ഉയരുന്നുണ്ട്;
പൊടിയും പുകയും;
ആകാശത്തോളം!
ഒരുപൊട്ടിത്തെറി:
പക്ഷെ ഉണ്ടായേക്കാം.
ചുറ്റുവട്ടത്തെ കൊച്ചു
കിളിക്കൂടുകൾ
തകർന്നേക്കാം;
വന്മരങ്ങൾ'
തരിമ്പും കൂസാതെ;
നിലംപരിശാവാതെ
കൂടുതൽ
ഉന്മേഷവാന്മാരായ്‌;
വീണ്ടും വീണ്ടും
തഴച്ചു വളരാനായ്;
തലയുയർത്തി നിൽപ്പൂ......

കാലം ചവിട്ടി
മെതിച്ചുതീർത്ത
പാഴ്ജന്മങ്ങൾ!
തളിർക്കാനാവാത്ത
പടുകുഴിയിൽ
ആർത്ത നാദം
പൊഴിച്ചാർക്കും
വേണ്ടാത്തൊരരൂപികളായ്‌;
കാലം തീർത്തോരാ
മാറാപ്പിനുള്ളിൽ
വളർച്ച മുരടിച്ചൊരു
മുൾച്ചെടിയായ്‌;
ചുരുണ്ടുകിടക്കുന്നു....
ശപിക്കപ്പെട്ടൊരു
പെൺജന്മങ്ങൾ

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

MUKHAPADAM

         മുഖപടം

പത്രത്താളുകൾക്കുള്ളിൽ
മുഖം മറച്ചൊരാ
നിന്നെ നോക്കിയെൻ
ഉള്ളം പിടഞ്ഞു.
നിൻ കളങ്കമാക്കപ്പെടാത്ത
ഹൃദയത്തിൻ
വിതുമ്പൽ
എനിക്കല്ലേ  വേദ്യമാകു;
നിന്നെ കീറിമുറിക്കുവാൻ
കരവാളൊരായിരം;
മുഷ്ടി ചുരുട്ടുവാൻ
പോലുമാവാതെ
കെട്ടിയിടപെട്ട
നിൻ കൈകളിൽ
കുത്തിയിറക്കാൻ
വിഷവുമായൊരു
കാട്ടാളൻ
മുട്ടുമടക്കി;
മുഖം മറച്ചൊരു
രൗദ്രഭീമൻ
കശാപ്പിനായ്
തേച്ചുമിനുക്കുന്നു
കത്തികൾ ദ്രുതം;
അനുമതി കാത്തൊരാൾ
ചെവിയോട് ചേർക്കുന്നു
കത്തുന്നു കണ്ണുകൾ;
ഇയർഫോണിനൊപ്പം;
അനുമതിയെത്തുന്നു;
വണ്ടിയുരുളുന്നു;
രാജാജ്ഞയ്ക്കൊപ്പം
നിഴലുകൾ ചലിക്കുന്നു;
ചുടുനിണമൊഴുകുന്ന
ഹൃദയത്തിൽ കുത്തുന്ന
വേദനയിലവൾ
ഒരിക്കൽപോലും
കരഞ്ഞില്ല;
നമ്മുടെ
പിഞ്ചോമനകൾക്കായ്
നമുക്ക് കരയാൻ
ചരിത്രം
ബാക്കിയായ്‌.