2017 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

"മൈനപ്പെണ്ണിനോട്"

   "മൈനപ്പെണ്ണിനോട്"


വെള്ളിക്കൊലുസിട്ട  കുഞ്ഞാരൻ പൂവിൻറെ
കിന്നാരം കേൾക്കെൻറെ മൈന പെണ്ണേ
വാലാട്ടിപ്പായുന്ന പൈമ്പാൽക്കിടാവിൻറെ
പയ്യാരം കേൾക്കെൻറെ മൈന പെണ്ണേ
മച്ചകം താണ്ടുന്ന പിച്ചക വണ്ടിൻറെ
മർമ്മരം കേൾക്കെൻറെ മൈന പെണ്ണേ
നെൽച്ചെടിപ്പൂക്കളിൽ നർത്തനമാടുന്ന
കാററിനെ തഴുകെടി മൈന പെണ്ണേ
വാനിലൂടെമ്പാടും പായുന്ന മുകിലിൻറെ
ഊറേറാന്നു മാറെറടി  മൈന പെണ്ണേ
 താലോലം പാടുന്ന താരാട്ടു പാട്ടിന്ന്
താളം പിടിക്കെൻറെ മൈന പെണ്ണേ
അയലത്തെ ജാനുന്റെ  പുരയിലെ
പയ്യിന്റെ അമറലു കേൾക്കെന്റെ മൈനപ്പെണ്ണേ
തൊടിയിലെ വാഴപൂന്തേനുണ്ണുമണ്ണാന്റെ
ജിൽജിൽ കേൾക്കെന്റെ മൈനപ്പെണ്ണേ
പുഴയിലെ പടവിലെ പെണ്ണുങ്ങൾ
തന്നുടെ കലപില കേൾക്കെന്റെ മൈനപ്പെണ്ണേ;  
മാനത്തുദിച്ചൊരു  മാരിവിൽ തന്നുടെ
ആടകൾ കാണേണ്ടേ മൈനപ്പെണ്ണേ;


                ഭാനുമോഹൻ






















2017 ജൂലൈ 23, ഞായറാഴ്‌ച

MOHAM

"മോഹം"



നിറഞ്ഞു
കവിഞ്ഞൊഴുകി
പുഴയൊന്ന്‌.
ദിശയറിയാതൊരു
കടലാസ്സ് കപ്പൽ
അതിലൂടൊഴുകി
വരുന്നു;
കുഞ്ഞനെറുംപു
ഭയമില്ലാതെ
മൂളിപ്പാട്ടുംപാടി
അമരത്തുണ്ടു.
പാമരമില്ല,പങ്കായവും.
കാറ്റും കോളും
തോർന്നാൽ
എത്തും എവിടെങ്കിലും
എത്തിയാൽ എത്തട്ടെ
നെന്മണിയിലെ
സ്വർണാക്ഷരങ്ങൾ
വൃഥാവിലാവില്ലല്ലോ?

KARKKADAKA VAV(HAIKKU)

ബലിതർപ്പണം!
ആയിരങ്ങളൊരുങ്ങി.
"കർക്കടകവാവ്"

2017 ജൂൺ 27, ചൊവ്വാഴ്ച

AKSHARATHUNDUKAL

അക്ഷരത്തുണ്ടുകൾ
-^- -^- -^- 
വിഗ്രഹഭഞ്ജകരെ 
കാലം തോളിലേറ്റട്ടെ;
അവന്റെ
മാറാപ്പിനുള്ളിൽ
ഒളിച്ചുവച്ച
 നിറമുള്ള
മോഷണ വസ്തുക്കൾ
കുറച്ചുകഴിയുമ്പോൾ
നിറം മങ്ങും;
പൊടിപിടിക്കും;
അപ്പോഴും ചേറിൽ
പുതഞ്ഞുകിടപ്പുണ്ടാവും;
നിറം മങ്ങാത്തൊരു
സ്വർണ്ണച്ചിമിഴ്‌


                            

            ഭാനുമോഹൻ 

2017 ജൂൺ 6, ചൊവ്വാഴ്ച

JOURNEY TO GRAND CANYON NATIONAL PARK,USA



ഗ്രാൻറ് ക്യന്യൻ നാഷണൽ പാർക്ക്,USA, യാത്രാവിവരണം
-^- *******-^-

അമേരിക്കയിലെ ഏറ്റവും വലിയ വിനോദ നഗരമായ വെഗാസ്. എല്ലാ സ്വാതന്ത്ര്യങ്ങളും ഒരു നിയന്ത്രണങ്ങളുമില്ലാതെ അനുഭവിക്കാവുന്ന വാണിജ്യനഗരം. ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രം. ആൺപെൺഭേദമില്ലാതെ പരസ്യമായി കഞ്ചാവടിച്ച്കുടിച്ചു കൂത്താടി നടക്കാൻ യാതൊരു അസ്വാതന്ത്ര്യവുമില്ലാത്ത സുന്ദരമായ നഗരം. അവിടെക്കൊരു യാത്ര. ആദ്യത്തെ യാത്രാ വിവരണമാണ്.വായിച്ചു തുടങ്ങുക..

അദ്ധ്യായം1
...
സമയംരാത്രി10.30.ഒറിഗോണിലെ,പോർട്ട്ലൻഡ് എയർപോർട്ടിൽ നിന്നും സൌത്ത് വെസ്ററ് എയർവേയ്സിൻറെവിമാനം പറന്നുയരാൻ നിമിഷങ്ങൾമാത്രം.സൈഡ്
വിൻഡോവിലൂടെ നക്ഷത്രക്കൂട്ടങ്ങൾമിന്നാമിനുങ്ങുകളെപ്പോലെ
മിന്നിക്കൊൺടേയിരുന്നത് നോക്കിയിരിക്കാൻ രസംതോന്നി.
പെട്ടെന്ന് ഒരു പ്രകമ്പനം. പതിയെപ്പതിയെ ഓടിത്തുടങ്ങിയ
വിമാനം ക്രമേണ സ്പീഡ് കൂടി .കൂററൻ പരുന്ത് ചിറകു
കുടയുന്നതു പോലെ,വിമാനത്തിന്ടെ ചിറകുകൾ തുറന്നടഞ്ഞു.
വിമാനത്തിലെ ലൈററുകൾ പെട്ടെന്നണഞ്ഞു.സീററ് ബെൽററ്
ഇടുവാനുള്ള അറിയിപ്പ് സ്ക്രീനിലൂടെയും ലൌഡ് സ്പീക്കറീലൂടെയും
അനൌൺസു ചെയ്തു.വലിയ മുഴക്കത്തോടെ വിമാനം ഉയർന്നു പൊങ്ങി. ചെവിയിൽ നേരിയ വേദന.കൈ നീട്ടിയാൽതൊടാവുന്നത്ര അടുത്തു കൂടി,വിമാനത്തെ മുട്ടിയുരുമ്മി,പഞ്ഞിക്കെട്ടുപോലെ മേഘങ്ങൾ നീങ്ങിപ്പോകുന്നതു
കാണാൻ മനോഹരമായ കാഴ്ചയായിരുന്നു.പെട്ടെന്ന് ലൈററ് തെളിഞ്ഞു.
വിമാനം 30000 അടി ഉയരത്തിലാണ് പറക്കുന്നത് എന്ന് സ്ക്രീനിലൂടെ കാണാം.
എയർഹോസ്ററസുമാർ സോഫ്ററ്ഡ്രിംഗ്സുമായെത്തി. ആപ്പിൾ ജ്യൂസിൻടെ മധുരം തണുപ്പുമായി ചേർന്നപ്പോൾ,അതിമധുരമായി.
ഇടക്കിടക്ക് മുന്നിലുള്ള സ്ക്രീനിൽ വിമാനം പറക്കുന്നതിന്ടെ
വിവരണങ്ങൾ കാണാമായിരുന്നു.ഞങ്ങൾ പതുക്കെ ഉറക്കത്തിലേക്ക് വീണു.

അദ്ധ്യായം2.
രാത്രി 1.30. വിമാനം സാവധാനം താഴേക്ക്...ലാസ് വെഗാസ് എയർപോർട്ടിലേക്ക് ശബ്ദഘോഷങ്ങളോടെ ലാൻറ് ചെയ്തു.
അമേരിക്കയിലെ ഏറ്റവും ആർഭാടജീവിതങ്ങൾക്കു കേളികേട്ട നഗരമാണ് ലാസ് വെഗാസ്. ലോകപ്രശസ്ത ചൂതാട്ട കേന്ദ്രം. ഒന്നിനും ഒരു നിയന്ത്രണങ്ങളുമില്ലാത്ത നഗരം. ആണിനും പെണ്ണിനും വൃദ്ധന്മാർക്കും,വൃദ്ധകൾക്കും,വിദേശികൾക്കും കഞ്ചാവടിച്ചു കറങ്ങിയിരിക്കാൻ വഴിയരികിൽ ബഹുനില മന്ദിരങ്ങൾ. ആകാശം മുട്ടുന്ന ഡയമണ്ട് നിലവാരമുള്ള അയ്യായിരത്തിലധികം മുറികളോടുകൂടിയ വമ്പൻ ഹോട്ടലുകളിലൊന്നായ 65 നിലകളുള്ള കൂറ്റൻ സൗധമാണ് മുൻപിൽ; മണ്ടാലേ ബേ ഹോട്ടൽ.ഈ ഹോട്ടലിന്റെ ഇരുപതാമത്തെ നിലയിലാണ് ഞങ്ങൾ മുറി ബുക്ക് ചെയ്തിരിക്കുന്നത്.യാത്രക്കാർ കുറവായതുകൊണ്ടാവാം; ലഗേജ് ഒക്കെ വളരെ വേഗം കിട്ടി. എയർപോട്ടിൽനിന്നും പുറത്തേക്കു കടക്കാൻ ട്രാം കാറിൽ കയറേണ്ടിവന്നു. ട്രാം കാറിൽനിന്നിറങ്ങി റെന്റ് എ കാർ ഓഫീസിലെത്തി. ഒരുപാട് കാറുകൾ പാർക്കിംഗ് സ്ലോട്ടിൽ നിരന്നുകിടക്കുന്നു.അവക്കിടയിൽനിന്നും ഞങ്ങൾ അഞ്ചു പേർക്ക് സുഖമായി യാത്രചെയ്യാൻ പറ്റിയ ഔഡി ക്യു 7 സെലക്ട് ചെയ്തു. ഇവിടത്തെപ്പോലെ ഡ്രൈവർ ഒന്നുമില്ല. നമ്മൾ തന്നെ ഡ്രൈവ് ചെയ്തുപോകണം .ലുഗ്ഗജ് ഒക്കെയെടുത്തു കാറിൽ യാത്ര തിരിച്ചു; ഇനി 5 ദിവസം ഔഡിയുടെ സാരഥ്യം നമ്മുടെ കയ്യിൽ. നമ്മൾ യാത്രയൊക്കെ കഴിഞ്ഞു വാടകയൊക്കെ സെറ്റിൽ ചെയ്ത ശേഷം കാർ തിരിച്ചേൽപ്പിച്ചിട്ടുവേണം മടങ്ങാൻ. എയർപോർട്ടിൽനിന്നും ഹോട്ടലിലേക്കുള്ള അരമണിക്കൂർ യാത്ര നയനാനന്ദകരമായിരുന്നു. ആകാശം മുട്ടുന്നത്ര വലുപ്പമുള്ള സൗധങ്ങൾ അനവധി ഇരുവശങ്ങളിലും പണിതുയർത്തിയിരിക്കുന്നു. നാലുവരി റോഡുകൾ വൃത്തിയും ഭംഗിയുമുള്ളവ ഒരേദിക്കിലേക്കു നിരവധിയെണ്ണമുണ്ട്. അതിലൂടെ എണ്ണമില്ലാത്തത്ര വാഹനങ്ങൾ;യാതൊരു ട്രാഫിക് ജാമൂമില്ലാതെ ഒഴുകിപോകുന്നപോലെ തോന്നും. റോഡരികിൽ പൂക്കൾ നിറഞ്ഞ ചെറിയ ഉദ്യാനങ്ങൾ. കൂറ്റൻ ഫ്‌ളൈഓവറിലൂടെ ഞങ്ങൾ എത്തിയത് മനോഹരമായ ഒരുകൂററൻ സൌധത്തിനു മുൻപിൽ; മണ്ടാലെ ബേ ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ; ആജാനബാഹുവായ സെക്യൂരിറ്റിക്കാരൻ ഞങ്ങളെ അകത്തേക്കാനയിച്ചു. ബുക്കിംഗ് ആയതുകൊണ്ട് കാറിൽനിന്നും ഞങ്ങളെ ഇറക്കി, യൂണിഫോമിട്ട വേറൊരാൾ ഹോട്ടലിന്റെ പാർക്കിംഗ് സ്ലോട്ടിൽ കൊണ്ടുപോയി ഞങ്ങളുടെ കാർ പാർക്കുചെയ്തു. ഒരു നമ്പർ എഴുതിയ കാർഡ് ഞങ്ങൾക്ക് തന്നു. ഇനി തിരിച്ചുപോകുമ്പോൾ. ആ കാർഡ് കാണിച്ചാൽ അവർതന്നെ നമ്മുടെ കാർ തിരിച്ചു കൊണ്ടുവന്നു തരും. ബുക്ക് ചെയ്ത ഹോട്ടലിലേക്ക്ഒരു യൂണിഫോമിട്ട സെക്യൂരിറ്റിക്കാരൻ
റിസെപ്ഷനിലേക്കു ഞങ്ങളെ ആനയിച്ചു. കൗണ്ടറിൽ വെളുത്ത മുടിക്കാരികളായ സുന്ദരിമാർ ഞങ്ങളെ സ്വീകരിച്ചിരുത്തി. 65 നിലകളുള്ള മണ്ടാലേ ബേ ഹോട്ടൽ ആണിത്. നേരത്തെ തന്നെ ബുക്കുചെയ്തതു കൊണ്ട് നീണ്ട ക്യൂ ഉണ്ടായിട്ടും താക്കോൽ വേഗം കിട്ടി. 20-മത്തെ നിലയിലെ സ്വർഗ്ഗത്തിലേക്കെത്താൻ വെറും സെക്കൻറുകൾ. ലിഫ്ററിൽ കയറി വിരൽ തൊട്ടതേയുള്ളു,റോക്കററിൻടെ വേഗതയിൽ 20-ാമത്തെ നിലയിൽ ഞങ്ങളെത്തി. .അവിടെ നമ്മെ സ്വീകരിക്കാൻ ആതിഥേയരില്ല. സെൻസറിങ് ആയതുകൊണ്ട് നാം അടുത്തെത്തുമ്പോൾ തന്നെ റൂമിന്റെ വാതിൽ തനിയെ തുറക്കും.മുറി തുറന്നു അകത്തു കയറിയാൽ തനിയെ ലോക്ക്ആകും. പിന്നീട് പുറത്തുനിന്ന് ആർക്കും തുറക്കാനാവില്ല.അതിഥികളെ ഹോട്ടൽ ജീവനക്കാർ പോലും ശല്യം ചെയ്യില്ല എന്നർത്ഥം. മുറിയിൽ പതുപതുത്ത 2 വലിയ ബെഡ്ഡുകൾ.നിറയെതലയിണകൾ,കമ്പിളിപ്പുതപ്പുകൾ.വായിക്കാൻ പല തരത്തിലുള്ള ബുക്കുകളും മാഗസീനുകളും.എന്തിനേറെ.വിലയേറിയ പലതരം മദ്യം,,ഭംഗിയുള്ള ഗ്ലാസുകൾ,എൈസ് ക്യൂബുകൾ,കുട്ടികൾക്കുള്ള പലതരം മിഠായികൾ,കേയ്ക്കുകൾ, ചായയിടാനുള്ള കെററിലുകൾ എല്ലാം ഒരുക്കിയിരിക്കുന്നു. ഇവ ഉപയോഗിച്ചാൽ റൂം വെക്കേററു ചെയ്യുമ്പോൾ അഡീഷണൽ ബിൽ കൊടുക്കേണ്ടി വരുമെന്നേയുള്ളു.

ബാഗേജൊക്കെ ഷെൽഫിൽ ഒതുക്കി വച്ചു. ഒന്ന് ഫ്രഷ് ആവാം. ബാത്റൂമിലേക്ക് കയറി.മനോഹരമായി ഫർണിഷ് ചെയ്തിരിക്കുന്നു. ചൂടുംതണുപ്പും വെള്ളം വരുന്നടാപ്പുകൾ.പലതരം സോപ്പുകൾ,സ്പ്രേകൾ..ഒരു സ്വർഗ്ഗ തുല്യമായ മുറി. നന്നായി ഒന്നു കുളിച്ചു.നേരംവെളുക്കാറായിരിക്കുന്നു.ഒന്നുറങ്ങിയേക്കാം.കമ്പിളിക്കുള്ളിലേക്ക് കയറുമ്പോൾ മനസ്സിൽ സ്വർഗ്ഗ തുല്യമായ ഗ്രാൻറ് കെനിയനിലേക്കുള്ള യാത്രയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
****************

അദ്ധ്യായം-3

സൂര്യവെളിച്ചം മുറിയിലെത്തിയപ്പോഴാാണ് കണ്ണു തുറന്നത്.ഇരുപതാംനിലയിൽനിന്നുള്ളകാഴ്ചമനോഹരമായിരുന്നു.പിരമിഡിൻറെ രൂപത്തിലുള്ള ആകാശചുംബികളായ കെട്ടിടങ്ങൾ ഒരു വശത്ത്,ലാസ് വെഗാസ് എയർപോർട്ട് മറുവശത്ത്,നടുവിലൂടെ പായുന്ന വാഹനങ്ങൾ. ആകാശത്തോളമുയരത്തിൽ ചൂതാട്ടകേന്ദ്രത്തിൻറേയും നിശാകേന്ദ്രങ്ങളുടേയും വലിയ ബാനറുകൾ. റോഡിലൂടെ പാഞ്ഞുപോകുന്ന പാസ്സംഞ്ചർ ട്രയിനുകളിൽ നല്ലതിരക്ക്.ശനിയും ഞായറും ഇവർക്ക് ആഘോഷരാവുകളാണ്. മുറി ലോക്ക് ചെയ്ത് ഞങ്ങൾ പുറത്തേക്കിറങ്ങി.ലിഫ്ററിൽ കയറാൻ കോറിഡോറിലൂടെ കുറെ നടക്കണം.പതുപതുത്ത വെൽവെററ് പരവതാനി വിരിച്ച ഇടനാഴി.മുകളിൽ നിറയെ ചിത്രപ്പണികളും പല നിറത്തിലുള്ള ശരറാന്തലുകളുംഏതോകൊട്ടാരത്തെഓർമ്മപ്പെടുത്തുന്നതായിരുന്നു.

.
ലിഫ്ററിനു മുമ്പിൽ ഉത്സവത്തിരക്ക്. 11മണിക്ക് റൂം വെക്കേററു ചെയ്തവരുടെ തിരക്ക് കാരണം ലിഫ്ററിൽ കയറിക്കിട്ടാൻ കുറെസമയമെടുത്തു.
താഴെയെത്താൻ സെക്കൻറു പോലുമെടുത്തില്ല.വയററിൽ ഒമ്പതാമുത്സവം. ഹോട്ടലിൽഭക്ഷണമുണ്ടെങ്ങിലും പുറത്തിറങ്ങി കഴിച്ചു നോക്കാനായിരുന്നു ഞങ്ങളുടെ
തീരുമാനം.പുറത്തെ ഹോട്ടൽ എന്നു പറഞ്ഞാൽ ഗ്രൌണ്ട് ഫ്ലോറിൽ തന്നെയാണ്.
നീണ്ടു നീണ്ടുപോകുന്ന ഇടനാഴികൾക്കിരുവശത്തും ചൈനീസ്,തായ്,തുടങ്ങി നിരവധി ഹോട്ടലുകൾ.ഒരു റെസ്റ്ററെന്റിനു മുൻപിൽ ക്യു കുറവ് കണ്ടു. ബോർഡ് നോക്കി.ബ്ലാക്ക് ടീ. വില കണ്ടു കണ്ണ് നിറഞ്ഞു.10 ഡോളർ.(ഏതാണ്ട് 600 ഇന്ത്യൻ റുപ്പി )നമുക്ക് ബ്ലാക്ക് റ്റീയിൽ അവിടെ തട്ടിൽ വച്ചിട്ടുള്ള ബോക്സിൽനിന്നും ക്രീം,ഷുഗർ ഒക്കെ ചേർത്ത് കഴിക്കാം. അതിനു പ്രത്യേകം ക്യാഷ് വേണ്ട. മനംകുളിർപ്പിക്കുന്ന ഗന്ധം.രുചികരമായ തായ് രുചി അനുഭവിച്ച് വീണ്ടും നടന്നു.

അദ്ധ്യായം-4

. എത്തിയത് കാസിനോകൾക്കു മുന്നിൽ. ആയിരക്കണക്കിനുചൂതാട്ടശാലകൾ.പതിനായിരക്കണക്കിനാളുകൾകാസിനോകൾക്കു മുമ്പിൽ ഭാഗ്യ പരീക്ഷണം നടത്തുന്നു. കൂടുതലും വൃദ്ധന്മാരാണ് ഭാഗ്യാന്വേഷകർ. അല്പവസ്ത്ര ധാരികളായ;സുന്ദരികളായ യുവതികൾ കൈയ്യിൽ കാർഡുകളുമായി ഒരു പാട്ഓഫറുമായി ഗാംബ്ലിങ്ങിനായി അതിഥികളെ ക്ഷണിക്കുന്നു. ആളൊഴിഞ്ഞഒരു സീററിൽ കയറി ഞാനുമിരുന്നു,ഭാഗ്യപരീക്ഷണത്തിനായി.
മുംപിലെ കംപ്യൂട്ടറിന്ടെ നിർദ്ദേശാനുസരണം 10 ഡോളർ ഇൻസർട്ടു ചെയ്തു.മിനിമം ഒരു ഡോളറാണ് ഇൻസർട്ടു
ചെയ്യേണ്ടിയിരുന്നത്. കംപ്യൂട്ടറിൽ കളിക്കേണ്ട രീതികൾ എഴുതിക്കാണിച്ചുകൊണ്ടിരുന്നു. അടുത്തടുത്ത സീറ്റുകളിൽ ഒരുപാടുപേർ ഭാഗ്യപരിക്ഷണം നടത്തുന്നു. ക്യാഷ് കിട്ടുമ്പോൾ ഉറക്കെ ചിരിക്കുകയും ചെയ്യുന്നുണ്ട്.. പല നിറത്തിലുള്ള ബട്ടണുകളിൽ ലൈറ്റ് തെളിയുന്നുണ്ട്. പ്ലേ ബട്ടണിൽ ഞാൻ വിരലമർത്തി.പലപ്രാവശ്യം.10 ഡോളർ 15
ആയി .വീണ്ടും കുറയുകയും കൂടുകയും ചെയ്തു.റിപ്പീററ് ബട്ടൺ പല പ്രാവശ്യം അമർത്തി.10 മിനിററു കൊണ്ട് 10ഡോളർ ഗോപി.

അദ്ധ്യായം-5.

ഒരിടത്ത് നീണ്ട ക്യു.ഡാൻസ് ഫ്ലോറിലേക്കുള്ള ക്യൂവാണ്. ഭൂരിഭാഗവും യുവതീയുവാക്കളാണ്. കാഴ്ചകൾ കണ്ടു
നടന്നു നടന്ന് എത്തിയത്ശാന്തമായി എന്നാൽ കളകളാരവങ്ങളോടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന
നദിക്കരയിലേക്കാണ്. നദിയിൽ ഭംഗിയായി അലങ്കരിച്ച മനോഹരമായ വഞ്ചികളിൽ യാത്രക്കാർ.
വഞ്ചി തുഴയുന്നത് ഒരു കറുത്ത സുന്ദരി.ആർട്ടിഫിഷ്യൽ ആയി നിർമ്മിച്ചിരിക്കുന്ന വീതിയേറിയ
ആ നദിക്കരയിൽകുറെസമയംചിലവഴിച്ചു.തണുപ്പ്കമ്പിളിക്കുപ്പായത്തിനുള്ളിലേക്ക് അരിച്ചുകയറുന്നു.
ഹോട്ടലിലേക്ക് മടങ്ങിക്കളയാം.രാവിലെ സ്വപ്നതുല്യമായ ഗ്രാൻഡ് കാന്യനിലേക്കു യാത്ര
പുറപ്പെടാനുള്ളതാണ്.....കാസിനോയ്ക്ക് ഗുഡ്ബൈ.

............5 ദിവസത്തെ യാത്രക്കുള്ള തയ്യാറെടുപ്പോടെയാണ് ഞങ്ങൾ ലാസ് വെഗാസിലെത്തിയത്. ഒരു ദിവസം
സന്തോഷമായി കടന്നുപോയി.കണ്ണഞ്ചിപ്പിക്കുന്ന കാസിനോകൾ,ക്ളബ്ബുകൾ,ഡാൻസ് ഫ്ളോറുകൾ,
ഷോപ്പിംഗ് മാളുകൾ,ലോകോത്തര ഹോട്ടലുകൾ,വിവിധ രാജ്യങ്ങളിലെ ഭക്ഷണരുചികൾ .....
ഇവയെല്ലാംമനസ്സിൽസൂക്ഷിച്ച്ഞങ്ങൾ ലാസ് വെഗാസിനോട് യാത്ര പറഞ്ഞു....................
അദ്ധ്യായം-6.
റൂം വെക്കേററ് ചെയ്ത് താഴെ എത്തിയ ഞങ്ങളെ കാത്ത് ഔഡികാർ റെഡി.
എയർപോർട്ടിൽ നിന്ന് തന്നെ റെൻറ് എ കാർ എടുത്തതു കൊണ്ട് യാത്ര ഈസിയായി.
യാത്രയ്ക്കിടയിൽ ബ്രേക്ക്ഫാസ്ററ് ആവാംഎന്നോർത്താണ്പുറപ്പെട്ടത്.സമയം11ആയിട്ടും
വഴിനീളെഒററഹോട്ടൽ പോലും കാണാനുണ്ടായിരുന്നില്ല.റോഡിനിരുവശവും നീണ്ടുനീണ്ടു
പോകുന്ന മലനിരകൾ.മരുഭൂമിയിലൂടെ ഇനിയും വണ്ടി3 മണിക്കൂർ കൂടി ഓടണം
അരിസോണയിലെത്താൻ. വിശപ്പ് സഹിക്കാൻ വയ്യ. കുറച്ചു കൂടി മുന്നോട്ടു
പോയപ്പാൾ മൿഡൊണാൾഡ് എന്നബോർഡ് കണ്ടു.ആശ്വാസം.ബർഗറും കോക്കും
ഫ്രഞ്ച് ഫ്രൈസും കഴിച്ചു.ഇനി യാത്ര ചെയ്യാൻ ഉത്സാഹമായി. വഴിയിലെങ്ങും
ഒരു കെട്ടിടം പോലും കാണാനില്ല.റോഡരികിൽ ഇടയ്ക്ക് കുതിരകൾ മേഞ്ഞുനടക്കുന്നു.
അടുത്തെവിടെയോ ആൾതാമസം കാണും.റോഡിലൂടെ കൂററൻ ലോറികൾപാഞ്ഞു പോകുന്നുണ്ടായിരുന്നു.
അരിസോണയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലേക്കുള്ള സാധനങ്ങൾ കൊണ്ടുപോകുകയാണത്രേ.
വെള്ളം തീരെയില്ലാതെ എങ്ങനെ കൃഷി ചെയ്യാൻ. റോഡരികിൽ ഒരു ബസ്ഷെൽട്ടറിൽ ഒരു ഹാൻറികാപ്ഡ്
ആയ സ്ത്രീ തൻറെ വീൽചെയറിലിരിക്കുന്നത് കണ്ടു. പെട്ടെന്ന് ഒരു ബസ് വന്നുനിന്നു.ബസ്സിൽനിന്ന്
ഒരു പ്ളാററ്ഫോം ബസ്ഷെൽട്ടറിലേക്ക് നീണ്ടു. യുവതി വീൽചെയറിൽ ഇരുന്നുതന്നെ ബസ്സിലേക്കു
കയറി.പ്ളാററ്ഫോം ബസ്സിനകത്തേക്ക് തന്നെ വലിഞ്ഞു.ബസ്സ് കടന്നുപോയി.............
അദ്ധ്യായം-7.
ഞങ്ങളുടെ കാർ
ഓടിക്കൊണ്ടേയിരുന്നു.വൈകുന്നേരം 5.15 നാണ് ഗ്രാൻറ് കെന്യനിലെ സൂര്യാസ്തമനം. 4.15 നെങ്കിലും
ഗ്രാൻറ് കെന്യനിലെത്തണം.അവിടത്തെ സമയം ഒരു മണിക്കൂർ ഇവിടത്തെക്കാളും മുന്നിലാണ്.
പെട്ടെന്ന് റോഡരികിലെ മലനിരകളുടെ താഴ്വാരത്ത് രണ്ട് മാനുകൾ തുള്ളിനടക്കുന്നതു കണ്ട്കാർ
നിർത്തി കുറെ നല്ല ഫോട്ടോഗ്രാഫ്സ് കിട്ടി.നെവാഡയിൽ നിന്ന് ദിവസം മുഴുവൻ യാത്ര ചെയ്ത്
ഞങ്ങൾ 4 മണിയ്ക്ക് അരിസോണയിലെത്തി. അരിസോണയിൽ കാർ നിർത്തി.കുറെ ഫോട്ടോസ്
എടുത്തു.ഹൂവർ ഡാം കാണണമെന്നുണ്ടായിരുന്നു. 5.15 നാണ് ഗ്രാൻറ് കെന്യനിലെ സൺസെററ്.
ഡാം കാണണമെന്ന ആഗ്രഹം മാററി വയ്ക്കേണ്ടി വന്നു. എൻട്രൻസ് ഫീസ് 80 ഡോളർ കൊടുത്തു.
കൌണ്ടറിൽനിന്ന് ഫ്രീ മാപ്പും ന്യൂസ് ലെറററും കിട്ടിയതുകൊണ്ട് സൺസെററ് ഈസിയായി
കാണാനുള്ള പോയിൻറ് മനസ്സിലാക്കാൻ എളുപ്പമായി.മാതർ പോയിൻറിൽ കാർ പാർക്കു ചെയ്തു.
വിസിററർ സെൻററിൽ പോയി ഡിസർട്ടുവ്യുവിൽ നിന്നാൽ ഈസിയായി സൺസെററു കാണാമെന്ന്
ഉറപ്പുവരുത്തി. സൺസെററിനിനിയും സമയമുണ്ട്.
അദ്ധ്യായം-8
ഗ്രാൻഡ് കെന്യനിലേക്ക്എത്താൻകുറച്ചു നടക്കേണ്ടി വന്നു.5000ഫീററ് ആഴവും 277 മൈൽ നീളവും
18 മൈൽ വീതിയും ഉള്ള ഗ്രാൻറ് കെന്യൻ കാണാൻ ഒരു ഉത്സവത്തിനുള്ള ആളുകൾ വന്നെത്തിയിരുന്നു.
ഗ്രാൻഡ് കെന്യൻ....അരിസോണയിലെ അദ്ഭുതം എന്നു കേട്ടിരുന്നു. പക്ഷേ എൻറെ ജീവിതത്തിലെ ഇത്രയം
മനോഹരമായ,വർണ്ണപ്പകിട്ടാർന്ന ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ലായിരുന്നു...ഇനികാണാനുമാവില്ല.അത്രയ്ക്കു
മനോഹരമായ പ്രകൃതിഭംഗി.ചിത്രകാരൻമാർ ചാലിച്ചുചേർത്ത ചായക്കൂട്ടുകൾ അപ്പാടെ വാരിപ്പുതച്ചു
നീണ്ടുനിവർന്നുകിടക്കുന്ന ഗ്രാൻഡ് കെന്യൻ. ചുവപ്പുകല്ലിൽ സ്വർണ്ണം പൂശിയിരിക്കുന്നതുപോലുള്ള പളപളപ്പ്.
നടുവിൽ അഗാധമായ ഗർത്തത്തിൽ ഐസ്ക്രീം പോലെ പതഞ്ഞ് പതഞ്ഞു കിടക്കുന്നു മേഘങ്ങൾ. അവയ്ക്കു
നടുവിൽ കൈകോർത്തുപിടിച്ച് തലയുയർത്തി നിൽക്കുന്ന മലനിരകൾ. തണുത്ത കാററ് ചീറിയടിക്കാൻ
തുടങ്ങി.പുരാണകഥയിലെ ശിവപാർവതിമാർ നൃത്തമാടിയ ഹിമാലയപർവതം സ്വപ്നം കണ്ടുകൊണ്ട്
സൺസെററ് കാണാനായി ഞങ്ങൾ മടങ്ങി.
സമയം 5മണിയായപ്പോൾത്തന്നെ ജനം ഡിസേർട്ട് വ്യൂ പോയിൻറിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.കൂടെ
ഞങ്ങളും. പടിഞ്ഞാറൻമാനം ചുവന്നുതുടുത്തിരുന്നു. സൂര്യൻ ജ്വലിക്കുന്ന തീഗോളം പോലെ
സാവധാനം താഴേക്ക് താഴേക്ക് ഇറങ്ങിവരുന്നതു കണ്ടതോടെ ജനങ്ങൾക്കിടയിൽ ആരവം
കാണാറായി.ആകാശമാകെ അഗ്നിപടർന്നപോലെ തിളക്കമാർന്നിരുന്നു.അവർണനീയമായ
കാഴ്ചയായിരുന്നത്. നിറങ്ങൾ ക്രമേണ ഇരുട്ടിനു വഴിമാറിയപ്പോൾ ഞങ്ങൾ ഗ്രാൻറ് കെന്യനോട് വിടചൊല്ലി.
അവസാനിച്ചു .

2017 മേയ് 21, ഞായറാഴ്‌ച

PONSALAAKAKAL

പൊൻശലാകകൾ -1

ഞാൻ റിയ. ..........കല്യാണം കഴിഞ്ഞു ഭർത്താവും അമ്മയുമൊത്തു താമസം. ജോലിയില്ലാത്തതുകൊണ്ടു ദിവാസ്വപ്നം കാണലാണ് ജോലി.രാവിലെ ഉണർന്നു കുളി കഴിഞ്ഞു വരുമ്പോഴേക്ക് അമ്മായിയമ്മ അടുക്കള ജോലിയൊക്കെ തീർത്തു അമ്പലത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടാവും.അത്ഭുതപ്പെടേണ്ട. അമ്മായിഅമ്മ തന്നെ. പേടിയായിരുന്നു ആദ്യം. പക്ഷെ എന്റെ സ്വന്തം അമ്മപോലും എന്നെ ഇത്ര സ്നേഹിച്ചിട്ടില്ല........................
.................................................................................................................................
ഹര്യേട്ടൻ ഓഫീസിൽ പോയി; അമ്മ അടുത്തുള്ള അമ്പലത്തിൽ സപ്താഹം കൂടാനും. തനിച്ചിരിക്കുമ്പോൾ വീടിനു പിന്നിലുള്ള കൊച്ചരുവിയിലേക്കു നോക്കി സ്വപ്നം കാണലല്ലാതെ എന്ത് ചെയ്യാൻ. ............

മൂളിപ്പാട്ടും പാടി പതഞ്ഞൊഴുകുന്ന കൊച്ചരുവി. .........
കൊക്കുരുമ്മി നീന്തിപ്പോകുന്ന താറാക്കൂട്ടങ്ങൾ
ഇടയ്ക്കിടെ വെള്ളത്തിനടിയിലേക്കു തല പൂഴ്ത്തുന്നത്
കാണാൻ രസമുണ്ട്. തലയില്ലാതെ ഒഴുകുന്ന താറാവ്. കുറച്ചു കഴിഞ്ഞു തലയുയർത്തുമ്പോൾ കാണാം കൊക്കിനുള്ളിൽ മീൻ..... ആർക്കും കൊടുക്കാതെ ഒറ്റ വിഴുങ്ങലാണ് പിന്നീട്. തൊട്ടുരുമ്മിയൊഴുകി നീങ്ങുന്ന ഇണയ്ക്ക് ഒരു പങ്കുപോലും കൊടുക്കുന്നില്ല എന്ന് തമാശയ്ക്കു ഞാൻ ഓർത്തു.

.............ഹര്യേട്ടനെപ്പോലെ. ആദ്യകാലത്തു ഹര്യേട്ടനും ഇങ്ങനെയായിരുന്നു.... ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ "തനിക്കു വേണോ" എന്നുപോലും ചോദിക്കാതെ കഴിച്ചുകളയും.

"നന്നായിട്ടുണ്ടോ" എന്ന് ഞാൻ ചോദിക്കുമ്പോഴാണ്

" ഓ താൻ ടേസ്റ്റ് ചെയ്തില്ലായിരുന്നോ. നല്ല രസം തോന്നിയതുകൊണ്ട് ഞാൻ മുഴുവൻ തട്ടി."
"വിവാഹം കഴിഞ്ഞ നാളുകളിലാണ് കേട്ടോ".

ഇപ്പോൾ എന്ത് കിട്ടിയാലും എനിക്കുകൂടി തന്നിട്ടേ കഴിക്കാൻ കൂട്ടാക്കു. ......

."ഒറ്റ മോനായതു കൊണ്ട് "പങ്കുവച്ചു ശീലമില്ല. അതാ. ഇനി എല്ലാം പഠിച്ചെടുക്കണം". ഹരിയേട്ടൻ ചമ്മലോടെയാണ് പറഞ്ഞത്.

. " സാരമില്ല". ഞാൻ സമാധാനിപ്പിച്ചു." ..

.കല്യാണം കഴിഞ്ഞു പോരുമ്പോൾ ഹര്യേട്ടന്റെ അമ്മ പറഞ്ഞിരുന്നു. . അവന് ദുഃശീലങ്ങൾ ഒന്നുമില്ല. അച്ഛയുടെയും അമ്മച്ചിയുടെയും കൂടെ കൊച്ചുകുട്ടിയായ്‌ നടന്നതുകൊണ്ട് ഒരുപാടു കാര്യങ്ങൾ മോള് വേണം അവന് പറഞ്ഞു കൊടുക്കാൻ. അവന് സ്നേഹിക്കാൻ മാത്രേ അറിയൂ. മറ്റുള്ളവർ അതൊരു ബലഹീനതയായി കണക്കാക്കി അവനെ പറ്റിക്കാറുണ്ട്.ഇനി എല്ലാം മോള് നോക്കി നടത്തുക. ഞാൻ അത്രയേ പറയുന്നുള്ളു.
അമ്മ പറഞ്ഞ കാര്യം ഞാൻ ഹര്യേട്ടനോട് പറഞ്ഞപ്പോൾ
''അമ്മ പിശുക്കിയാണെന്നറിയില്ലേ. കിട്ടുന്നതൊക്കെ ഞാൻ കൂട്ടുകാർക്കു വാരിക്കോരി കൊടുക്കയാണെന്ന അമ്മ പറയുന്നത്. താൻ അതൊന്നും കാര്യമാക്കേണ്ട " എന്ന് പറയുകയും ചെയ്തു.

ഒറ്റയ്ക്ക് വളർന്നതായതുകൊണ്ട് ആദ്യ നാളുകളിൽ ഒരുപാട് സങ്കടപ്പെടുമായിരുന്നു ഞാൻ. ഹര്യേട്ടന്റെ അമ്മ ഓരോന്നോരോന്നു പറഞ്ഞു തന്നു തന്ന്'മുൻകോപക്കാരിയായിരുന്ന താനിപ്പോൾ ക്ഷമാശീലമുള്ള നല്ല കുടുംബിനി ആയിരിക്കുന്നു. ഹര്യേട്ടന്റമ്മ എന്നും എനിക്ക് സ്വന്തം അമ്മയായിരുന്നു.
................................ഇന്ന് ഹര്യേട്ടൻ ഒരുപാട് മാറിയിരിക്കുന്നു. ..............രാത്രി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട വിഭവങ്ങൾ ഉണ്ടാക്കി അർദ്ധരാത്രിവരെ ഉറങ്ങാതെ നോക്കിയിരിക്കുന്ന എന്നോട് അമ്മ പറയും.

" അവൻ കൂട്ടുകാരോടൊത്തു ഭക്ഷണമൊക്കെ കഴിച്ചിട്ടേ മിക്കവാറും വരൂ" മോള് കഴിച്ചു കിടന്നോളു"

................ രാത്രി 2 മണിക്കാവും മിക്കവാറും വരവ്. ഒരിക്കൽപോലും മദ്യപിച്ചിട്ടില്ല എങ്കിലും വൈകിയുള്ള വരവ് എങ്ങിനെ മാറ്റിയെടുക്കും എന്നോർത്ത് ഞാൻ വിഷമിച്ചു. അമ്മ തന്നെ അതും സോൾവ് ചെയ്തു. ഒരുദിവസം വൈകിയെത്തിയപ്പോൾ 'അമ്മ ഹര്യേട്ടനോട് പതുക്കെ പറയുന്നത് ഞാൻ കേട്ടു." ആ കൊച്ചു എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് നീ ചോദിച്ചോ?"
അദ്ദേഹം അത്ഭുതഭാവത്തിൽ "അതെന്തേ" "അമ്മയ്‌ക്കൊപ്പം കഴിച്ചുകാണും എന്നാ ഞാൻ ഓർത്തത്"

. ഹര്യേട്ടൻ ഒരുനിമിഷം എന്തോ ആലോചിച്ചു നിൽക്കുന്നത് ഇരുട്ടിൽ നിന്ന ഞാൻ കണ്ടു. ഒന്നും അറിയാത്തപോലെ കണ്ണുമടച്ചു കിടപ്പായി ഞാൻ.

കയറിവന്നു തന്നെ കുലുക്കി വിളിച്ചു. അപ്പോൾ ഉണർന്നതുപോലെ ഞാൻ എഴുന്നേറ്റു. ഒന്നും ചോദിക്കാൻ പോയില്ല. ആ പാതിരാത്രി എന്റെയൊപ്പം ഭക്ഷണം കഴിച്ചു; ആവശ്യമില്ലെങ്കിലും. പിന്നീടൊരിക്കലും ഹര്യേട്ടൻ വൈകിവരാറേയില്ല. അമ്മ എന്നും പറഞ്ഞുതരും. അല്പം ക്ഷമയോടെ നേരിട്ടാൽ ഏതു കൊലകൊമ്പൻ ഭർത്താവിനെയും വരച്ച വരയിൽ നിർത്താം. ഇടയ്ക്കു ഹര്യേട്ടൻ അമ്മയോട് ചോദിക്കുന്നത് കേൾക്കാം. 'അമ്മ എന്റെ സ്വന്തം അമ്മയോ, അതോ അമ്മായിയമ്മയോ എന്ന്"
. അമ്മ കണ്ണിറുക്കി ചിരിക്കും. "ഞാൻ അവളുടെ മാത്രം അമ്മയാ"
എന്ന്. പറഞ്ഞ്...
എന്റെ കൂട്ടുകാരികൾ ഫോണിലൂടെ എന്നും അമ്മായിയമ്മയുടെ കുറ്റങ്ങൾ നിരത്തുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ..
"നിങ്ങൾ ഇതുവരെ അവരോടു മനസ്സ് തുറന്നൊന്നു സംസാരിച്ചിട്ടുണ്ടോ?"നിങ്ങള്ക്ക് നിങ്ങളുടെ ഭർത്താവിനെ ഇഷ്ടമാണോ. അദ്ദേഹത്തെ പൊന്നുപോലെ വളർത്തി പഠിപ്പിച്ചു..മിടുക്കനാക്കി..ഒരു പെങ്കൊച്ചിന്റെ കയ്യിലേൽപിച്ച ആ അമ്മയെ എന്തുകൊണ്ട് ഇഷ്ടമില്ല? ശരിയായിരിക്കാം... ഇന്നലെവരെ തന്റെ പിന്നിൽനിന്ന് മാറാതെ നടന്ന മോൻ മറ്റൊരുത്തിയുടെ വാലായി പോകുന്നത് കാണുമ്പോൾ ചില വിവരമില്ലാത്ത അമ്മായിയമ്മമാർ
അല്പം പിണങ്ങുമായിരിക്കാം. സ്നേഹം കൊണ്ട് അവരെ കീഴ്പ്പെടുത്തുക. എന്റെ 'അമ്മ എനിക്ക് തന്ന ഉപദേശം അതായിരുന്നു.

"പിന്നെ..എനിക്ക് സംസാരിക്കാൻ എന്റെ അമ്മയുണ്ട്ഞാൻ അവരോടു എന്ത് പറയാൻ."
" പണ്ട് കാലത്തേ അമ്മായിയമ്മയല്ല ഇന്നത്തേത്"
എന്നൊക്കെ പറയുമ്പോൾ ...എനിക്ക് വട്ടാണെന്ന് പറഞ്ഞു അവർ ചിരിക്കും.
കൂടുതലും വിവാഹബന്ധങ്ങൾ തകരുന്നത് ..പരസ്പരം മനസ്സിലാക്കാത്തതുകൊണ്ടാണെന്നു റിയ ഓർത്തു. .....

ഓ അമ്മയുടെ വിളി കേൾക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റു...

അല്ലെങ്കിൽ 'അമ്മ അന്വേഷിച്ചു വരും....

............^................................^..........................^.........

നാളെ ഞായറാഴ്ചയാണല്ലോ എന്നോർത്ത് ടീവിയിൽ സിനിമയും കണ്ടിരുന്ന്
ഉറങ്ങിയപ്പോൾ ഒരുപാടു വൈകി. രാവിലെ ഉണർന്ന് കുളിച്ചൊരുങ്ങി
താഴെയെത്തിയപ്പോൾ അമ്മയെവിടെയോ യാത്രയ്‌ക്കൊരുങ്ങി നിൽക്കുന്നു.
" മോളുണർന്നോ? ഞാനൊന്നു തറവാട്ടിൽ പോയി വരാം. അമ്മയ്ക്കിത്തിരി അസുഖം കൂടുതലാ. ചിലപ്പോൾ 2 ദിവസം നിൽക്കേണ്ടിവരും. കാളുവമ്മ
സഹായത്തിനു വരും. രണ്ടുപേരുംകൂടി വീടുവരെ പോകുന്നെങ്കിൽ പോയി വാ.
"ഹര്യേട്ടൻ എഴുന്നേറ്റില്ല. ഞാൻ വിളിക്കാം ".
" ഒഴിവുദിവസമല്ലേ അവനുറങ്ങിക്കോട്ടെ.
പറഞ്ഞാൽ മതി"
. ..പുഴ കടന്നാലേ അമ്മയുടെ വീട്ടിലേക്കുള്ള ബസ് കിട്ടു. പുഴയിൽ വാസുവേട്ടന്റെ വഞ്ചി കിടക്കുന്നിടം വരെ ഞാനും കൂടി അമ്മയോടൊപ്പം നടന്നു.
വഞ്ചി അകലുംവരെ 'അമ്മ കൈവീശി. ..........

ഒരുപാട്‌ദിവസമായി വീട്ടിൽ പോയിട്ട്. ഹര്യേട്ടനെ ഉണർത്താം...
വിളിക്കാതെതന്നെ ഹര്യേട്ടൻ വന്നു. അമ്മ പോയകാര്യം പറഞ്ഞപ്പോഴാണ് ഏട്ടൻ പറഞ്ഞത് " ഇന്ന് നമുക്കൊരു ഫങ്ക്ഷന് അറ്റൻഡ് ചെയ്യാനുണ്ട് .
ഒരുങ്ങിക്കോളു. ബ്രേക്‌ഫാസ്റ് കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടു. ഏട്ടന്റെഓഫീസിലെഒരുസഹപ്രവർത്തകന്റെ കുട്ടിയുടെ പിറന്നാൾ വലിയ ഹോട്ടലിൽ ആയിരുന്നു
അറേഞ്ച് ചെയ്തിരുന്നത്. ഓഫീസിലുള്ള എല്ലാവരും ചേർന്ന് നല്ലൊരു സമ്മാനമൊക്കെ
വാങ്ങിയിരുന്നു. അവിടെനിന്നു തിരിയെപോരുമ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു.
" നമുക്ക് ഒന്ന് അമ്മമ്മയെപോയി കണ്ടിട്ട് പോന്നാലോ? ഇന്നിനി വേണോ?
ഹര്യേട്ടൻ മടിച്ചു. പക്ഷെ എനിക്കെന്തോ ഒന്ന് പോയാലോ എന്ന് തോന്നി.
ബൈക്കിന്റെ ശബ്ദം കേട്ടാവണം അകത്തുനിന്നു ആരൊക്കെയോ പുറത്തേക്കു
വന്നു. "നമ്മുടെ ഹരിയും ഭാര്യയുമാ". വീടിനുള്ളിൽ നിറയെ ആളുകളാണ്.
" അമ്മമ്മയ്ക്കെന്തെങ്കിലും?.....പോവാനുള്ള സമയമായീന്നാ തോന്നുന്നേ.
ഞങ്ങൾ വേഗം അകത്തേക്കോടി. കയ്യിൽ കൊച്ചു കപ്പിൽ നിന്ന് 'അമ്മ
അമ്മമ്മയുടെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുക്കയാണ്. ഹര്യേട്ടനും
വേഗം സ്പൂണിൽ അൽപ്പം വെള്ളം ആ വായിലേക്ക് ഒഴിച്ച് കൊടുത്തു.
ഒരുനിമിഷം ആ കണ്ണൊന്നു തുറന്നടഞ്ഞു. അമ്മ എന്നെ കെട്ടിപ്പിടിച്ചു.
തിരിച്ചുപോരുമ്പോൾ മനസ്സിലെന്തോ വലിയ സമാധാനം തോന്നി.
ഹര്യേട്ടനെ ആ അമ്മമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു എപ്പോഴുംപറയുമായിരുന്നു.
" ഇന്ന് നമുക്ക് സിനിമയ്ക്ക് പോവാമെന്നു ഹര്യേട്ടൻ
പറഞ്ഞിട്ടും സമ്മതിക്കാതെ അവിടെ പോകാൻ തോന്നിയതിനും
അവസാനമായി ഒരിറ്റു വെള്ളം കൊടുക്കാൻ ഹര്യേട്ടന് കഴിഞ്ഞതിനും ദൈവത്തോട് നന്ദി പറഞ്ഞു......
ബൈക്കിൽ അദ്ദേഹത്തോട് തൊട്ടിരിക്കുമ്പോൾ മനസ്സിലെവിടെയോ.....ഒരു തരി വെട്ടം മിന്നി.