2015 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച
PONNONAM
പൊന്നോണം
തിനവയലിൽ കതിരു വന്നു
ചെറുകിളികൾ കൂടണഞ്ഞൂ...
മലമുകളിൽ കുളിരു വന്നു
മലരിതളിൽ തേൻ പൊഴിഞ്ഞു
നിറവസന്തം മേലേ വന്നു
മനംനിറയെ ചിരിയോടെ
മലർ നിരകൾ കുടനീർത്തി
മധുരഗന്ധം മധുസുഗന്ധം
തിരുവോണ തിരുവരങ്ങിൽ
മലയാള മനസ്സുകളിൽ
നിറമുണർത്തും സ്മരണയല്ലോ
മാവേലിമന്നനെത്തും
പുതുവർഷപുലരിയല്ലോ
ചിങ്ങത്തിരുവോണമിതാ
തിരുമുന്നിൽ പുഞ്ചിരിപ്പൂ
തിരുമനസ്സും കുളിരണിഞ്ഞു
മമ മനസ്സും പൂത്തുലഞ്ഞു
ചെറുകിളികൾ കൂടണഞ്ഞൂ...
മലമുകളിൽ കുളിരു വന്നു
മലരിതളിൽ തേൻ പൊഴിഞ്ഞു
നിറവസന്തം മേലേ വന്നു
മനംനിറയെ ചിരിയോടെ
മലർ നിരകൾ കുടനീർത്തി
മധുരഗന്ധം മധുസുഗന്ധം
തിരുവോണ തിരുവരങ്ങിൽ
മലയാള മനസ്സുകളിൽ
നിറമുണർത്തും സ്മരണയല്ലോ
മാവേലിമന്നനെത്തും
പുതുവർഷപുലരിയല്ലോ
ചിങ്ങത്തിരുവോണമിതാ
തിരുമുന്നിൽ പുഞ്ചിരിപ്പൂ
തിരുമനസ്സും കുളിരണിഞ്ഞു
മമ മനസ്സും പൂത്തുലഞ്ഞു
Poove poli poove
പൂവേ പൊലിപൂവേ
പൂവിറുക്കാൻ തൊടിയില്ലല്ലോ
പൂക്കളമൊരുക്കാൻ
ചാണകം മെഴുകിയ
മിററവുമില്ല.
ചിങ്ങത്തേരിനെയെതിരേല്ക്കാൻ
തുമ്പപ്പൂവും കാണ്മാനില്ല.
ചെത്തിയും ചേമന്തിയും
കാട്ടുതൃത്താവും രാമത്തുളസിയും
പേരുപോലും വിസ്മൃതിയായ്
അത്തപ്പൂവുംചിത്തിരപ്പൂവും
പിച്ചിയും മന്ദാരവും
മല്ലിയും മാലതിയും
കാക്കപ്പൂവും മുക്കൂററിപ്പൂവും
കവിതകളിൽ മാത്രമൊതുങ്ങി
ഓണത്തപ്പനെ വരവേല്ക്കാൻ
പൂവുമില്ലാ പൂക്കളവുമില്ല
പാതിയുണങ്ങിയ പൂക്കൾ
കൊണ്ടൊരു പൂക്കള
മൊന്നൊരുക്കീ ഞാനും
പൂക്കളമൊരുക്കാൻ
ചാണകം മെഴുകിയ
മിററവുമില്ല.
ചിങ്ങത്തേരിനെയെതിരേല്ക്കാൻ
തുമ്പപ്പൂവും കാണ്മാനില്ല.
ചെത്തിയും ചേമന്തിയും
കാട്ടുതൃത്താവും രാമത്തുളസിയും
പേരുപോലും വിസ്മൃതിയായ്
അത്തപ്പൂവുംചിത്തിരപ്പൂവും
പിച്ചിയും മന്ദാരവും
മല്ലിയും മാലതിയും
കാക്കപ്പൂവും മുക്കൂററിപ്പൂവും
കവിതകളിൽ മാത്രമൊതുങ്ങി
ഓണത്തപ്പനെ വരവേല്ക്കാൻ
പൂവുമില്ലാ പൂക്കളവുമില്ല
പാതിയുണങ്ങിയ പൂക്കൾ
കൊണ്ടൊരു പൂക്കള
മൊന്നൊരുക്കീ ഞാനും
ഉപ്പ്
ഉപ്പ്
മഴ....ആർത്തലച്ചു പെയ്യുകയാണ്. താടിക്കു കൈകൊടുത്ത് പുറത്തേക്കു
നോക്കിയിരിക്കയാണ് അമ്മ.കറിയിലിടാൻ ഒരു തരി ഉപ്പില്ല.സഹായത്തിനു
വരുന്ന പയ്യൻ മഴ കാരണം വന്നതുമില്ല.മഴയുടെ ശക്തി കുറഞ്ഞിട്ടു വേണം
കടയിൽ പോയി ഉപ്പു വാങ്ങാൻ.മക്കളെല്ലാം അങ്ങ് ദൂരെ ഉയർന്ന നിലയിൽ
സുഖസമൃദ്ധിയിൽ കഴിയുന്നവരാണ്.കൂടെ കൂട്ടാൻ തയ്യാറുമാണ്.വേണ്ട.അവർ
സുഖമായിരിക്കട്ടേ.....കോരിച്ചൊരിയുന്ന മഴയും നോക്കിയിരുന്ന് ഉപ്പില്ലാത്ത കഞ്ഞി
കുടിക്കുമ്പോൾ അമ്മ സ്വയം പറഞ്ഞു.ഓ ഈ ഉപ്പിന് ഇത്ര സ്വാദുണ്ടോ
നോക്കിയിരിക്കയാണ് അമ്മ.കറിയിലിടാൻ ഒരു തരി ഉപ്പില്ല.സഹായത്തിനു
വരുന്ന പയ്യൻ മഴ കാരണം വന്നതുമില്ല.മഴയുടെ ശക്തി കുറഞ്ഞിട്ടു വേണം
കടയിൽ പോയി ഉപ്പു വാങ്ങാൻ.മക്കളെല്ലാം അങ്ങ് ദൂരെ ഉയർന്ന നിലയിൽ
സുഖസമൃദ്ധിയിൽ കഴിയുന്നവരാണ്.കൂടെ കൂട്ടാൻ തയ്യാറുമാണ്.വേണ്ട.അവർ
സുഖമായിരിക്കട്ടേ.....കോരിച്ചൊരിയുന്ന മഴയും നോക്കിയിരുന്ന് ഉപ്പില്ലാത്ത കഞ്ഞി
കുടിക്കുമ്പോൾ അമ്മ സ്വയം പറഞ്ഞു.ഓ ഈ ഉപ്പിന് ഇത്ര സ്വാദുണ്ടോ
MOUNAM
മൌനം
ഉറഞ്ഞു കൂടിയൊരു മഞ്ഞാകും
മൌനത്തിൻറെ മണിച്ചെപ്പിനുള്ളിൽ
ഒരു കുഞ്ഞുപൊൻമണിയായ്
ചുരുണ്ടു കിടക്കുമ്പോൾ
എനിക്കറിയില്ലായിരുന്നു
പൊട്ടാൻ വെമ്പുന്ന ഒരു
ഒരഗ്നിപർവതമാണീ
തപ്ത ബാഷ്പ മൌനമെന്ന്
ഉറഞ്ഞു കൂടിയൊരു മഞ്ഞാകും
മൌനത്തിൻറെ മണിച്ചെപ്പിനുള്ളിൽ
ഒരു കുഞ്ഞുപൊൻമണിയായ്
ചുരുണ്ടു കിടക്കുമ്പോൾ
എനിക്കറിയില്ലായിരുന്നു
പൊട്ടാൻ വെമ്പുന്ന ഒരു
ഒരഗ്നിപർവതമാണീ
തപ്ത ബാഷ്പ മൌനമെന്ന്
ചിത്രയ്ക്ക്ജന്മദിനാശംസകൾ
ചിത്രയ്ക്ക്ജന്മദിനാശംസകൾ
സ്വർണ്ണമാൻ മിഴികളിൽ
അലിവിൻറെ പൂത്തിരി
വിരിഞ്ഞ താമരപ്പൂമുഖത്ത്
തേൻചോരും പുഞ്ചിരി
ശംഖൊത്ത കണ്ഠനാള
ത്തിലല തല്ലും കല്ലോലിനിയാം
നാദപ്രപഞ്ചം ആരു നീ
മുഗ്ധേ ചാരുശീലേ
ആരുടേ അംഗുലീ സ്പർശം
നിൻറെ മൂർദ്ധാവിൽ
സുവർണ്ണ കിരീടമായ്
വിശ്വത്തിനൂററം കൊള്ളാം
നീയെൻ പൊന്നോമന
നിന്നിലെ പ്രേമവും രാഗവും
താളവും എന്നുമീ
പാരിൽ അലയടിക്കട്ടേ
എന്നുമീ പുഞ്ചിരി
മായാതിരിക്കട്ടേ
എന്നും നന്മകൾ
നിനക്കു ഞാൻ നേരുന്നു
അലിവിൻറെ പൂത്തിരി
വിരിഞ്ഞ താമരപ്പൂമുഖത്ത്
തേൻചോരും പുഞ്ചിരി
ശംഖൊത്ത കണ്ഠനാള
ത്തിലല തല്ലും കല്ലോലിനിയാം
നാദപ്രപഞ്ചം ആരു നീ
മുഗ്ധേ ചാരുശീലേ
ആരുടേ അംഗുലീ സ്പർശം
നിൻറെ മൂർദ്ധാവിൽ
സുവർണ്ണ കിരീടമായ്
വിശ്വത്തിനൂററം കൊള്ളാം
നീയെൻ പൊന്നോമന
നിന്നിലെ പ്രേമവും രാഗവും
താളവും എന്നുമീ
പാരിൽ അലയടിക്കട്ടേ
എന്നുമീ പുഞ്ചിരി
മായാതിരിക്കട്ടേ
എന്നും നന്മകൾ
നിനക്കു ഞാൻ നേരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)