മുഖവുരയില്ലാതേ
ജനലിലൂടേ നക്ഷത്രങ്ങൾ എന്നെ നോക്കിയാണെന്നു തോന്നുന്നു
കണ്ണുചിമ്മിക്കൊണ്ടേയിരുന്നു.ചീവീടുകളുടെ കർണ്ണകഠോരശ്ശബ്ദം
അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ടിരിക്കുന്നു.പുറത്ത് മഴ ഇരച്ചു
വന്നു.ആകാശം എത്രപെട്ടെന്നാണ് ഇരുണ്ടത്.ലാപ്ടോപ്പിൽ
ആരുടേയൊക്കയോ മെസ്സേജസ് വരുന്ന നേരിയ മർമ്മരം.
ജോയുടെ ഗ്രൂപ്പുകാരായിരിക്കും.പരിഹസിക്കയാണെന്നറിയാം.
എങ്ങനെ പരിഹസിക്കാതിരിക്കും.അതുപോലെയുള്ള പണിയല്ലേ
ഞങ്ങളുടെ ഗ്രൂപ്പ് അവർക്കിട്ടു കൊടുത്തത്.അവരുടെ ഗ്രൂപ്പ് നേതാവ്
ജോമോൾ,ഫെയ്സ്ബുക്കിൽനിന്നു കിട്ടിയ ഒരേയൊരു ആത്മാർത്ഥ
സുഹൃത്ത്.കഴിഞ്ഞദിവസം ഞങ്ങൾ ഒന്നിച്ചൊരു തീരുമാനമെ
ടുത്തതാണ്.ഫെയ്സ്ബുക്കിലെ നമ്മുടെ കൂട്ടുകാരെല്ലാവരും കൂടി
ഒരു പാട്ടുമത്സരം സംഘടിപ്പിക്കാം.2ഗ്രൂപ്പായിതിരിഞ്ഞ് മത്സരം.
യോദ്ധാ സിനിമയിലെ അശോകനായി എൻറെ ഗ്രൂപ്പും, അപ്പുക്കുട്ടനായി
ജോമോളുടെ ഗ്രൂപ്പും.എൻറെ ഗ്രൂപ്പിൽ 33 പേരും ജോമോളുടെ കൂടെ
16 പേരും.പാട്ടുമത്സരം തൂടങ്ങുന്നതിനു മുമ്പു തന്നെ എല്ലാവരും വിധി
യെഴുതി,ജയം ഞങ്ങൾക്കു തന്നെ.മത്സരം തുടങ്ങി.ആദ്യജയം
ഞങ്ങളുടെ ഗ്രൂപ്പ് നേടി.പക്ഷേ മത്സരം പുരോഗമിക്കുംതോറും
എൻറെ ഗ്രൂപ്പിൽ നിന്ന് ആരുംതന്നെ എന്നെ സഹായി
ക്കാനെത്തിയില്ല.ജോമോളുടെ കൂടേയുള്ള എല്ലാവരും
ഒററക്കെട്ടായി എനിക്കു പണി തന്നു. മിക്കവാറും
എനിക്കറിയാവുന്ന ഉത്തരം പോലും എനിക്കു പറയാനായില്ല.
ഒന്നാംദിവസത്തെ മത്സരത്തിൽ അപ്പുക്കുട്ടൻ തൂത്തുവാരി.
ഇനിയും 9 ദിവസത്തെ മത്സരം കൂടിയുണ്ട്.പക്ഷേ ഇനിയൊരു
പരീക്ഷണത്തിനു ഞാൻ തയ്യാറായില്ല.മത്സരം നിർത്തിവച്ചു.
എനിക്ക് ഇനിയും മനസ്സിലാവാത്തത് മത്സരസമയം എല്ലാവർക്കും
പങ്കെടുക്കുവാൻ പററുന്ന വിധത്തിലായിരുന്നിട്ടും
എന്തുകൊണ്ടാവാം അവരെന്നെ ഒററപ്പെടുത്തിയത്.
ആരും അത്ര സീരിയസ് ആയി എടുത്തുകാണില്ലായിരിക്കാം
.പക്ഷേ എനിക്കെന്തോ മനസ്സിനൊരു വിങ്ങൽ.പറഞ്ഞറിയി
ക്കാനാവാത്ത നാണക്കേട്.ലോകം മുഴുവൻ കാണുന്ന ഫെ
യ്സ്ബുക്കിലൂടേ, ഞാനറിയുന്ന എന്നെയറിയുന്ന,എത്രപേർ
ഇത് കണ്ടുകാണും.
...........പുറത്ത്....മഴ...തോർന്നിരിക്കുന്നു.പക്ഷേ....എൻറെ മനസ്സിലെ...മഴ...
.പെയ്തുകൊണ്ടേയിരിക്കുന്നു......