2018 ജൂൺ 26, ചൊവ്വാഴ്ച

ASTHAMAYAM


ASTHAMAYAM


ചക്രവാളചുമരിൽ
 ചാരിയിരുന്നു
സന്ധ്യയുറങ്ങിയോ?
മുഖം നിറയെ
ആരോ വാരിത്തേച്ച
കടുത്ത ചായക്കൂട്ടുകൾ
കഴുകിക്കളയാൻ
പകലോൻ
കടലിന്നഗാധതയിലേക്ക്
ചാടിയിറങ്ങി.
കുറെയേറെ നിറക്കൂട്ടുകൾ
അന്തിമാനത്തേക്കു
തട്ടിത്തൂവിയോ?
സന്ധ്യയുടെ
തൂനിശ്വാസമേറ്റു
തിങ്കളുറങ്ങിയോ?
 ഇളം ചുണ്ടിൽ
അമ്മിഞ്ഞപ്പാലുമായ്.
തൊട്ടുതലോടിയിളം
തെന്നലുമുറങ്ങിയോ?