2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച
2018 സെപ്റ്റംബർ 24, തിങ്കളാഴ്‌ച
2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച
ITHIRI VETTOM
-^-ഇത്തിരിവെട്ടം-^-
..........
ആടിയുലയുന്ന മനസ്സ്
ഒന്നും വേണ്ടായിരുന്നു
എന്ന് ചെല്ലുന്നു.
ആകാശത്തു കാറും കോളും
മാറിമാറി തെളിയുന്നു.
ഒന്ന് കണ്ണടച്ചെങ്കിൽ
ഈ കൊടുങ്കാറ്റു
ആഞ്ഞടിക്കില്ലായിരുന്നു.
ദൈവത്തിനു പ്രിയയായ്
കാരുണ്യത്തിൻ
മണവാട്ടിയായ്
പ്രിയപ്പെട്ടവരുടെ
കണ്ണിലെ സങ്കടക്കടൽ.
മനസ്സ് വിങ്ങുമ്പോഴും
ജീവിതമൂല്യങ്ങളുടെ
അന്തഃസത്ത കാക്കാമെന്നുള്ള
ചിരകാല സ്വപ്നം
മാറോടടുക്കിപ്പിടിച്ചിരുന്നു.
കാലത്തിൻ മാറാപ്പിനുള്ളിൽ
സ്വപ്‌നങ്ങൾ തകർന്നുടയുമ്പോഴും
ഒരു കച്ചിത്തുരുമ്പിനായ്
കൈക്കുമ്പിൾ നീട്ടി.
ഹൃദയത്തിൻ മുറവിളി
അഗാധതയിലെങ്ങോ
വീണുടഞ്ഞുപോയ്.
ഒരു സാന്ത്വനത്തിൻ
ഇത്തിരിവെട്ടം പോലും
എന്നേക്കുമണഞ്ഞിരുന്നു.
കാലത്തിൻ ചിലമ്പൊലി
ഒരു പൊന്മണിയായ്;
ഒരുത്തേജനമായ്;
പൊട്ടിമുളയ്ക്കവേ,
ഹൃദയത്തിൽനിന്നൂർന്നു വീണ
ചുടുചോരയിൽ
കൈയമർത്തി
ഞാനെന്റെ കഥ
നീർത്തിയിടുന്നു
നിങ്ങൾക്കുമുന്പിൽ;
ഭാനുമോഹൻ
2018 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച
MALAVIKA MOHAN'S JOKES
1.മാളവിക ദീപക്കിന്റെ ഫലിതങ്ങൾ 1.
..............
മാളവിക അമ്മച്ചിയോട്;
അമ്മച്ചീ ....
ഉം
ഞാനൊരു തമാശച്ചോദ്യം ചോദിക്കട്ടെ?
ഈസിയായ ചോദ്യം ചോദിക്ക്.
അമ്മച്ചീ, ഈ 6 നു 7 നെ ഭയങ്കര പേടിയാ. കാരണം എന്താ ?
മാളൂസ്. ഞാൻ ഒരുപാട് ആലോചിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. സുല്ല്.
ഉത്തരം പറഞ്ഞോളൂ.
യ്യോ അമ്മച്ചീ ..വെരി ഈസി. ഈ ഏഴ് ഉണ്ടല്ലോ.
"7 ate 9.( 7,8,9) seven ate nine.(eight)
ഏഴു നയനെ തിന്നുകളയും. അതാ.
ഓഹ്. ജോക്ക് കൊള്ളാട്ടോ.
അടുത്ത ദിവസം മറ്റൊരു ജോക്കുമായി മാളുവും അമ്മച്ചിയും വരാം.
ഭാനുമോഹൻ.
2.മാളവിക ദീപക്കിന്റെ ഫലിതങ്ങൾ 2 .
..............
മാളവിക അമ്മച്ചിയോട്;
അമ്മച്ചീ ....
ഉം
ഞാനൊരു തമാശച്ചോദ്യം കൂടി ചോദിക്കട്ടെ?
ചോദിച്ചോളൂ.ഇപ്രാവശ്യം ഞാൻ ഉത്തരം പറഞ്ഞിരിക്കും.
ശരി. അമ്മച്ചീ.... "ഈ പട്ടാളക്കാർക്ക് അത്രയേറെ ഇഷ്ടമില്ലാത്ത പേരുള്ള ഒരു മാസമുണ്ട്. പേര് പറയാമോ?"
ഞാനൊന്നു ആലോചിക്കട്ടെ. തണുപ്പ് കൂടുതൽ ആവുന്ന മാസമാണോ?
" അതൊന്നുമല്ല." "ഇതൊരു കുസൃതി ചോദ്യമാണമ്മച്ചി?
"തോറ്റോ ".
"ഉം.ഉത്തരം കേൾക്കട്ടെ.
"മാർച്ച് ".
"ഓ ".എനിക്ക് ചിരി പൊട്ടി.
ഇന്നത്തെ കുസൃതിച്ചോദ്യം ഇഷ്ടമായോ?
നാളെ മറ്റൊരു ചോദ്യവുമായി വരാം.
ഭാനുമോഹൻ
3.-^-മാളവികദീപക്കിന്റെ ജോക്സ്. 3-^-
.............
"അമ്മച്ചീ ഇന്ന് ഞാൻ ഒരു ജോക്ക് ഇംഗ്ലീഷിൽ ചോദിക്കാം."
അമ്മച്ചി ഇംഗ്ലീഷിൽ തന്നെ റിപ്ലൈ തരണം."
"ഇംഗ്ലീഷിൽ?
"ഞാൻ?"
"അമ്മച്ചീ ഒന്ന് ട്രൈ ചെയ്യ് "
"ഓക്കേ".
Q. Why do sea-gulls fly over the sea?
"ഒരഞ്ചുമിനുട്ട്."
"അപ്പാപ്പയോടു ചോദിക്കരുത്."
"ഇല്ല".
"ദാ.ഞാനെത്തി" ആൻസർ കേട്ടോളു".
Because if they flew over the bay they would be bagels!
This joke plays on the words seagull (a bird) and bagel (a round bread shaped like a donut). There is no such thing as a bay gull but there is a bagel and both sound the same- that’s why it is funny!
ഇന്നത്തെ കുസൃതിച്ചോദ്യം ഇഷ്ടമായോ? "ഇതിന്റെ ആൻസർ കണ്ടുപിടിച്ചതെങ്ങനെയെന്നൊന്നും ചോദിച്ചേക്കല്ലേ."
നാളെ മറ്റൊരു ചോദ്യവുമായി വരാം.
ഭാനുമോഹൻ.
4.-^-മാളവികദീപക്കിന്റെ ജോക്സ്-^-. -4
..............
"ഇന്നത്തെ ചോദ്യം പറയട്ടെ അമ്മച്ചീ?"
"എന്താ ചോദ്യം വരാത്തതെന്നു ഞാൻ നോക്കിയിരിക്കയായിരുന്നു."
"ഒരു തിങ് (അതിന്റെ ശരിയായ വാക്ക് എനിക്ക് കിട്ടുന്നില്ല ) മുകളിലേക്ക് ഉയർന്നുയർന്നു പോകും;പക്ഷെ താഴേക്ക് വരുന്നേയില്ല.
എന്താണതെന്നു അമ്മച്ചിക്കറിയോ?"
"ഞാനൊന്നാലോചിക്കട്ടെ."
"ഒരു രക്ഷയുമില്ല. ഉത്തരം കേൾക്കട്ടെ "
"വെരി ഈസിയാ അമ്മച്ചീ."
" നമ്മുടെ വയസ്സ്". "നമ്മുടെ വയസ്സ് ഓരോ നിമിഷവും കൂടുകയല്ലാതെ ഒരിക്കലും കുറയാറേയില്ലല്ലോ?"
"ഓ.സമ്മതിച്ചുമാളൂസ് ".
ഇന്നത്തെ കുസൃതിച്ചോദ്യം ഇഷ്ടമായോ?
നാളെ മറ്റൊരു ചോദ്യവുമായി വരാം.
ഭാനുമോഹൻ.
2018 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച
AGNI SALABHANGAL
"അഗ്നി ശലഭങ്ങൾ"
-^- -^- -^-
ഇരുളിന്റെ നിഴലിൽ
ചാഞ്ഞുറങ്ങുന്നു
നനഞ്ഞുകുതിർന്ന്
അനാഥയാം ഭൂമി.
ആയമ്മതൻ കൺകളിൽ ;
രുദ്രതൻ അഗ്നി സ്ഫുലിംഗങ്ങൾ.
ഒലിച്ചുപോകുന്നൊര-
രക്ഷിതത്വത്തിൻ
പളുങ്കുമണികൾ;
"കാലം"; കൈവിട്ടൊരു-
പട്ടം കണക്കെ അനന്തമാം
വിഹായസ്സിൽ ഒരിറ്റു
ശ്വാസത്തിനായ് പിടയുന്നു.
"ബാലികേറാമലയായി
പെൺജന്മങ്ങൾക്കു നീതി"
"നിയമം"; അവളെനോക്കി
കൊഞ്ഞനം കുത്തി;
തിരിഞ്ഞുനടക്കുന്നു";
പെൺഭ്രുണഹത്യകൾ;
ബാലപീഢനങ്ങൾ;
വാർത്തകൾക്കെന്തു
ചാരുത!.ചടുലത!
പെൺമാനം പിച്ചിച്ചീന്തുന്ന
നിശിതമാം ചർച്ചകൾ;
ചോര വാർന്നൊരാ മുഖങ്ങൾ;
കാണാതെ കണ്ണടച്ചിരുട്ടാക്കുന്നു;
കൂടുന്നു, റേറ്റിങ്ങുകൾ;
കരയുന്നപമാനത്തിൻ
താഢനമേറ്റു
വിഹ്വലയായ്
"ഈറനുടുത്ത
സന്ധ്യയും "
................
ഭാനുമോഹൻ,എറണാകുളം
2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച
"AMMAYKKORONAM"
-^-"അമ്മയ്ക്ക് ഒരോണം"; -^-
............
ചിങ്ങം കണ്ണുതുറന്നാൽ;
പിന്നെ,
അമ്മയ്ക്കുത്സവമേളം.
ഓണം വരുന്നെന്നൂറ്റം
പിടിക്കുന്നു.
പത്തായപ്പൂട്ടെത്ര
വേഗം തുറക്കുന്നു;
നെല്ലെടുക്കുന്നു; പുഴുങ്ങുന്നു;
ഉണക്കുന്നു, കുത്തുന്നു.
കായക്കുലകളും,
പാവലും,പീച്ചിലും
കാച്ചിലും, ചേനയും
ചെറുകിഴങ്ങിത്യാദി
പച്ചക്കറികൾ വന്നുനിറയുന്നു.
മുറ്റം കിളക്കുന്നു,
വേലി മറയ്ക്കുന്നു
കുപ്പയിൽ തോട്ടണ്ടി,
നീറിപ്പിടിക്കുന്നു;
പായസച്ചെമ്പതാ!
തേച്ചുമിനുക്കുന്നു.
തേങ്ങാപിഴിയുന്നു;
പാലെടുക്കുന്നു;
കായ വറുക്കുന്നു,
ചേന വറുക്കുന്നു
അച്ചാർ, പച്ചടി,
തോരനും കാളനും;
പിന്നെയും നീളുന്നു;
സദ്യവട്ടങ്ങൾ.
വാഴക്കൂമ്പില, കഴുകി
ത്തുടയ്ക്കുന്നു.
തേച്ചുമിനുക്കിയ
നിലവിളക്കിൽ
എഴുതിരി വെട്ടം
തെളിയുന്നു.
പീഠമിടുന്നു.
ഇലവയ്ക്കുന്നു
ഓണത്തപ്പന്
സദ്യ നിവേദ്യം.
...........
ഇന്ന്
ഇന്നിതാ ലുലുവും
വിനായകയും
അക്ഷയ മുതൽ
അനാർക്കലി വരെ
നൂറുകൂട്ടം തിരുവോണ
സദ്യക്കാർ വീട്ടുമുറ്റത്ത്.
അനവധി നിറത്തിലും
തരത്തിലും,കറികൾ,
പായസങ്ങൾ ;ഉപ്പേരികൾ,
ചന്തം തികഞ്ഞ
കടലാസ് ഇലകൾ
കൈ കഴുകേണ്ട.
വിളമ്പിത്തരാൻ
തൊപ്പി വച്ച മാവേലിയും.
ഇന്നത്തെ പുതുപുത്തൻ
സൂപ്പർ ഓണം.
(ഇക്കൊല്ലം ഓണത്തപ്പൻ എന്തുകൊണ്ടോ നമ്മോടു പിണക്കത്തിലാണ്. നന്മകൾ കണികാണാനില്ലാത്തതുകൊണ്ടാവാം;തമ്മിൽതല്ലുന്ന മനുജരെ കാണേണ്ടെന്നു തീരുമാനിച്ചിട്ടാവാം; ഇങ്ങനെ ഒരു പ്രളയം നമ്മുടെ ഓർമ്മയിലില്ല.പൂക്കളമൊരുക്കാൻ ഒരു പൂവുപോലും ബാക്കിവയ്ക്കാതെ;എല്ലാം ഒരു സ്വപ്നമായവശേഷിപ്പിച്ചു കൊണ്ട് എല്ലാമെല്ലാം തൂത്തുവാരി കൊണ്ടുപോയിരിക്കുന്നു.എന്നിരുന്നാലും പഴയ തിരുവോണത്തിന്റെ ഓർമകളിൽ നമുക്കൊന്നാവാം.ഒന്നിച്ചിരിക്കാം;പുതിയൊരു വെള്ളിവെളിച്ചത്തിനായി.......)
ഭാനുമോഹൻ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)