പുലർകാലം
അങ്ങ് കിഴക്കൊരു വെള്ളിക്കിണ്ണം
തുള്ളിത്തുള്ളി വരുന്നുണ്ടേ
ഇങ്ങേ മലയിൽ പുലരിപ്പെണ്ണും
പുഴയിൽ പമ്മിയിരുപ്പുണ്ടേ
തലയിൽ തൊപ്പീം കൈയ്യിൽ കൊട്ടേം
കർഷകരൊപ്പമൊരുങ്ങുന്നേ
അകിടിൽ പാലു ചുരത്തി കൊണ്ടേ
പൈക്കൾ തൊടിയിൽ നില്പുണ്ടേ
വായിൽ പാൽപ്പത വച്ചും കൊണ്ടേ
ഉണ്ണിക്കിടാവും നടപ്പുണ്ടേ
കാകാ കാകാ പാടിക്കൊണ്ടേ
കാക്കപ്പെണ്ണ് പറക്കുന്നേ
Bhanumohan
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ