പൂവേ പൊലിപൂവേ
പൂവിറുക്കാൻ തൊടിയില്ലല്ലോ
പൂക്കളമൊരുക്കാൻ
ചാണകം മെഴുകിയ
മിററവുമില്ല.
ചിങ്ങത്തേരിനെയെതിരേല്ക്കാൻ
തുമ്പപ്പൂവും കാണ്മാനില്ല.
ചെത്തിയും ചേമന്തിയും
കാട്ടുതൃത്താവും രാമത്തുളസിയും
പേരുപോലും വിസ്മൃതിയായ്
അത്തപ്പൂവുംചിത്തിരപ്പൂവും
പിച്ചിയും മന്ദാരവും
മല്ലിയും മാലതിയും
കാക്കപ്പൂവും മുക്കൂററിപ്പൂവും
കവിതകളിൽ മാത്രമൊതുങ്ങി
ഓണത്തപ്പനെ വരവേല്ക്കാൻ
പൂവുമില്ലാ പൂക്കളവുമില്ല
പാതിയുണങ്ങിയ പൂക്കൾ
കൊണ്ടൊരു പൂക്കള
മൊന്നൊരുക്കീ ഞാനും
പൂക്കളമൊരുക്കാൻ
ചാണകം മെഴുകിയ
മിററവുമില്ല.
ചിങ്ങത്തേരിനെയെതിരേല്ക്കാൻ
തുമ്പപ്പൂവും കാണ്മാനില്ല.
ചെത്തിയും ചേമന്തിയും
കാട്ടുതൃത്താവും രാമത്തുളസിയും
പേരുപോലും വിസ്മൃതിയായ്
അത്തപ്പൂവുംചിത്തിരപ്പൂവും
പിച്ചിയും മന്ദാരവും
മല്ലിയും മാലതിയും
കാക്കപ്പൂവും മുക്കൂററിപ്പൂവും
കവിതകളിൽ മാത്രമൊതുങ്ങി
ഓണത്തപ്പനെ വരവേല്ക്കാൻ
പൂവുമില്ലാ പൂക്കളവുമില്ല
പാതിയുണങ്ങിയ പൂക്കൾ
കൊണ്ടൊരു പൂക്കള
മൊന്നൊരുക്കീ ഞാനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ