2015 ഡിസംബർ 15, ചൊവ്വാഴ്ച

Balyam deleted

തളിരിളന്തെന്നൽ
തഴുകുമാ കുരുന്നു 
ബാല്യത്തിൻ
വിസ്മയമിപ്പോഴും
സ്പന്ദിക്കുന്നുണ്ടെൻ
മാറിലിന്നും
കെടാവിളക്കായ്.
ഓർമ്മതൻ
വിരൽത്തുമ്പിൽ
പാതിയെരിഞ്ഞൊരു
ചൂട്ടുകററയായ്
വിറകൊള്ളുന്നു
ണ്ടൊരോർമ്മച്ചീളുകൾ
പലർതൻ തൂലികയിലൂ
ടൊഴുകിയൊഴുകി
ഇടവരമ്പിലാടി
യുലഞ്ഞൊരു ചെറുപുഴ
യതുവീണ്ടുമൊരു വമ്പൻ
നദിയൊരു ചെറുകടലൊരു
വൻസമുദ്രമായ്.
കാലവും കഥയും
മാറി പാടവും തോടും
എന്തെന്നറിയാത്ത
കുരുന്നുകൾക്ക്
നിൻറെ പഴങ്കഥ
വെറുമൊരു
കെട്ടുകഥ.
ഉപ്പുതൊട്ടു
പാൽപ്പായസം വരെ
എന്തിന് ഒറിജിനൽ
അച്ചനമ്മയെവരെ
വിരലൊന്നു ഞൊടിച്ചാൽ
ഓൺലൈനിൽ
വീട്ടിലെത്തുന്ന
കാലഘട്ടത്തിൽ
പഴയ ബാല്യം
ഡിലീററഡ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ