2014 ഫെബ്രുവരി 15, ശനിയാഴ്‌ച

Cyber Thulika l സൈബർ തൂലിക: STORY

Cyber Thulika l സൈബർ തൂലിക: STORY

കാൻസസിൻറെ സംഗീതം

 കാൻസസിലെ ഒരു നനുത്ത പ്രഭാതം. വീശിയടിക്കുന്ന ചുളുചുളുപ്പൻ കാററിൽ ഓക്ക് മരങ്ങൾ ഇളകിയാടി.പൈൻ മരങ്ങളുടെ ചുവട്ടിലെ പൊത്തുകളിൽ മുയൽകുഞ്ഞുങ്ങൾ ചുരുണ്ടുകിടന്നു. കാററിൻറെ പേടിപ്പെടുത്തുന്ന മർമ്മരം.പച്ചവെൽവെററു വിരിച്ചപോലെയുള്ള പുല്ലിൽ കൊച്ചുകൊച്ചു മഞ്ഞിൻകണങ്ങൾ തുടുത്തു നിന്നു.റോഡു മുഴുവൻ മഞ്ഞു മൂടിക്കിടക്കുന്നു.മഞ്ഞുപകുത്തു മാററിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും മഞ്ഞു പെയ്തുകൊണ്ടേയിരുന്നു.സൈറൺ മുഴക്കിക്കൊണ്ട് പാഞ്ഞുപോകുന്ന ഫയർ എഞ്ചിനുകൾ. മഞ്ഞിൻ പുതപ്പിനിടയിൽപ്പെട്ടുപോയ ഏതോ വാഹനത്തെ രക്ഷപെടുത്താനുള്ള തത്രപ്പാടാവാം.

                           ...........

കൈകൾ രണ്ടും പോക്കററിൽ തിരുകി വച്ച് വൃദ്ധൻ സായിപ്പ് നടന്നു.ഡംപിംഗ് ബാസ്ക്കററിനു മുകളിൽ വെളുത്ത പഞ്ഞിക്കെട്ടു പോലെ മഞ്ഞുമല. സൂര്യനെ കണ്ടിട്ട് എത്രയോ ദിനങ്ങളായിരിക്കുന്നു.മധ്യാഹ്നമായിട്ടും നേരം വെളുത്തു തുടങ്ങുന്നതേയുള്ളെന്ന മട്ടിൽ വാഹനങ്ങൾ ലൈററ് ഡിം ചെയ്യാതെ പായുന്നു.ഓ...ജീസസ്...ഈ നവംബറിൻറെ തുടക്കത്തിൽ തന്നെ ഇത്ര തണുപ്പായാൽ എന്താ ചെയ്യുക... ചവറ് കൂനയിൽ നിന്നു കിട്ടിയ തൊപ്പി തലയിലുറപ്പിച്ചു വച്ച് വൃദ്ധൻ പിറുപിറുത്തു. ഡംപിംഗ് യാഡിലെ വേയ്സ്ററിൽ നിന്ന് കൊക്കൊകോളയുടെയും മററും ടിന്നുകൾ പെറുക്കിയെടുക്കുമ്പോൾ കൈ തണുപ്പുകൊണ്ട് കോച്ചി വലിച്ചു.വാൾമാർട്ടിൽ കൊണ്ടുക്കൊടുത്താൽ ഒരുടിന്നിന് 5 സെൻറ് കിട്ടും.100 ടിന്ന് കിട്ടിയാൽ ഇന്നത്തെ കാര്യം കുശാൽ. പെപ്സിയുടേയും കൊക്കക്കോളയുടേയും ടിന്നുകൾക്കിടയിൽ നിന്നു ആരോ വലിച്ചെറിഞ്ഞ മാംസക്കഷണങ്ങൾ വൃദ്ധൻ ചവച്ചിറക്കി.വയററിൽ വിശപ്പിൻറെ ചൂളംവിളിക്ക് അല്പം ആശ്വാസമായി. 2 ദിവസമായി പട്ടിണിയായിരുന്നു. നശിച്ച തണുപ്പു കാരണം പുറത്തിറങ്ങാൻ വയ്യാ................

 തൊട്ടടുത്ത കൊച്ചുവീട്ടിൽനിന്നും ഉറക്കെയുള്ള പ്രാർത്ഥന കേട്ടുതുടങ്ങി......ഓ ജീസസ്....ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ........ഞങ്ങളെഅനുഗ്രഹിക്കേണമേ......കെത്രീനയുടെപ്രാർത്ഥന തുടങ്ങിയാൽ മണിക്കൂറുകൾകഴിയും തീരാൻ.കാത്തുനിന്നാൽ സുഭിക്ഷമായി ഭക്ഷണം കഴിക്കാം.

ഓ......വേണ്ട.....അതും കാത്തു നിന്നാൽ തൻറെ ജോലി നടക്കില്ല. ഇന്നു കുറെയധികം ടിന്നുകൾ ശേഖരിക്കേണ്ടതുണ്ട്.കൂടുതൽ ഡോളർ കിട്ടിയാലേ അല്പം ചൂടൻ ഡ്രിംഗ്സ് വാങ്ങാനാവൂ.ഈ തണുപ്പിനു ബിയർ പോര.വോഡ്കയിൽ അല്പം ചെറുനാരങ്ങയും ചേർത്തു കഴിക്കുന്ന സുഖമോർത്ത് വൃദ്ധൻ ഉത്സാഹത്തോടെ ചവറുകൂന പരതാൻ തുടങ്ങി................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ