2015 ഏപ്രിൽ 8, ബുധനാഴ്‌ച

വിഷുക്കണി

                 വിഷുക്കണി

നറുമണമുതിരും പുതുമലരിയിലൊരു

മേടമാസ പക്ഷി ചിറകുനീർത്തി

സുവർണ്ണ ശലാകത്തൊങ്ങൽ ചാർത്തി

പൂക്കണി വയ്ക്കാൻ കൊന്നയൊരുങ്ങി

കുഞ്ഞിക്കണ്ണിൽ സ്വപ്നങ്ങളുമായ്

അണ്ണാർക്കണ്ണനും തന്നാളായി

താമ്പാളത്തിൽ ഫലമൂലാദികൾ,

വെള്ളിവിളക്കിൽ നറുനെയ്ദീപം,

സ്വർണ്ണക്കസവിൻപുടവയ്ക്കുള്ളിൽ

പളപളെമിന്നും പൊന്നിൻപവനും

അരികത്തൊരു പൊൻകിണ്ണത്തിൽ

അരമണി ചാർത്തിയൊരുണ്ണിക്കണ്ണൻ

ഏഴുതിരിയിട്ട പൊൻവിളക്കും

അതിനൊപ്പം കിലുങ്ങുന്ന അരമണിയും

കണികാണാനായ് കണ്ണും പൊത്തി

കാത്തിരിക്കുന്നൊരുണ്ണിക്കിടാവായ്

മാറുന്നു ഞാനും പൊന്നുണ്ണിക്കണ്ണാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ