2015 ഏപ്രിൽ 8, ബുധനാഴ്‌ച

കള്ളനു കഞ്ഞി വെയ്ക്കുന്നവർ

കള്ളനു കഞ്ഞി വെയ്ക്കുന്നവർ

"നിലാവേ നീയറിയുന്നുവോ
നിയതിയുടെ നിനവുകൾ
പലകുറി പണിയുന്നു...

വീണ്ടും അഴിയ്ക്കുന്നു
പ്രപഞ്ച സീമതൻ
സ്മൃതി ദർപ്പണങ്ങൾ
തച്ചുടക്കുമീ കാലകേയന്മാർ
ചോരന്മാർ അടിച്ചു
മാററുമീ മോഹത്തിൻ മുത്തുകൾ
ഇലപോലുമറിയാതെ
തിരിച്ചു പോവുന്നു നീ
മണ്ണിനുപോലും സ്വന്തമാകാത്തവൻ
മററാർക്കോ മണിമാളിക
പണിയുന്നവൻ വൃഥാ
കൊണ്ടുപോകില്ലിവർ
അപരലോകത്തൊന്നും
മറ്റാന് കഞ്ഞി വെയ്ക്കുന്നവൻ
കൊന്നാൽ പാപം തിന്നാൽ
തീരാത്തവൻ എന്നേ പിണം
"

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ