2015 ജൂലൈ 2, വ്യാഴാഴ്‌ച

ന്യൂ ജെൻ

ന്യൂ ജെൻ

ലോകം തല തിരിഞ്ഞു
ഇരുട്ടത്ത് തപ്പിത്തടയുന്നു മനുഷ്യർ
വെളിച്ചം എവിടെ കിട്ടാൻ
ഇടത്തോട്ടു തിരിഞ്ഞാലും
വലത്തോട്ടു തിരിഞ്ഞാലും
ഇരുളിൻ തിര നോട്ടം
എന്നാൽപിന്നെ വിദ്യ
തന്നെ സർവധനാൽ പ്രധാനം
കോഴയും ബാറുമൊക്കെ
ഇന്നച്ചൻറെ ഭാഷയിൽ പറഞ്ഞാൽ
"കണ്ടിറെറാൺട് കണ്ടിറെറാൺട് 
കൊറെ കണ്ടിറെറാൺട്"
ന്യൂ വല്ലോമുണ്ടേൽ 
കൊണ്ടുവന്നോളു
കഞ്ചാവും കള്ളും
ഇടിയുമൊക്കെ വാരി
നിറച്ച പ്രേമം
നിറഞ്ഞോടുന്നു
അതു കണ്ട് ജനം
 മനം നിറഞ്ഞാടുന്നു
സച്ചിൻറെ നന്മയല്ല 
പ്രേമം കണ്ടു പഠിക്കാൻ
ഉപദേശിക്കുന്നു 
ന്യൂജെൻ പ്രേമം
വിദ്യ പകർന്നു
തരുന്ന സാറത്തിയെ
പ്രേമിക്കുന്ന നിറയെ
പൂമ്പാററകൾ പാറിനടക്കുന്ന
പ്രേമം നിറഞ്ഞു കവി
ഞ്ഞൊഴുകുന്ന നാട്ടിലല്ലേ
ബാർക്കോഴയും വാണിഭവും
ഇതൊന്നുമില്ലെങ്കിൽ
എന്തോന്ന് ജീവിതം
നായകൻ ഒരു നാലിടി
ഒരഞ്ചു മീശപിരി
കുറഞ്ഞത് മൂന്നു പ്രേമം
മിനിമം ഒരഞ്ചഞ്ചര
വയസ്സിലെങ്കിലും തുടങ്ങണം.
"തണുപ്പത്ത് വെല്ല ചാക്കും
പുതച്ച് ഉറങ്ങാനുള്ള പ്രായത്ത്
പള്ള് പറയാതെ പോയിക്കെടന്ന്
ഉറങ്ങെൻറെ ചാച്ചീ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ