2018 ജൂലൈ 2, തിങ്കളാഴ്‌ച

PAZHJANMAM

-^-പാഴ്‌ജന്മം-^-

ഒരു പന്തിനായൊരുജന്മം
പാഴാക്കിയവൻ.
ഉറ്റവരും ഉടയവരും
ഒഴുക്കുന്ന കണ്ണീരിന്റെ
വിലയറിയാതെ
ഒരു പൊൻജന്മം
തച്ചുടച്ചവൻ;
ആര്നിന്നെയോർമ്മിക്കുവാൻ
ആര്?നിന്റെ
കുഞ്ഞു ദുഃഖത്തിൻ
വിലയറിയുന്നോർ.
പാലൂട്ടി തേനുട്ടി
നിന്നെവളർത്തിയോർ
മെസ്സിയോ? അർജെൻടീനയോ?
മെസ്സിയിനിയും കളിക്കും;
കപ്പ് നേടും
നഷ്ടങ്ങൾ ആർക്ക്‌?
നോവുമെൻ
വൃദ്ധമനസ്സിൻ
ആകുലതകളിത്രമാത്രം.

Bhanumohan
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ