2017 മാർച്ച് 12, ഞായറാഴ്‌ച

SUKHANIDRA

"സുഖനിദ്ര "


മക്കളൊൻപത്
ആണ് നാലു;
പെണ്ണഞ്ചെണ്ണം
മരണമടുത്തെത്തിയപ്പോൾ;
ചുണ്ടു വരണ്ടപ്പോൾ;
ഒരിറ്റു വെള്ളമിറ്റിക്കാൻ;
കണ്ണുകളിൽ കണ്ണുനീർ
തിരശീലയിട്ടപ്പോൾ;
ഒന്ന് തുടക്കാൻ;
ഒന്നുകാണാൻ
കണ്ണുകളുഴറിയപ്പോൾ
അടുത്തില്ലാരും!
അമ്മിഞ്ഞ നൽകി
വളർത്തിയവരെല്ലാം
എസിയുടെ തണുപ്പിൽ
സുഖനിദ്രയിലമർന്നപ്പോൾ
അമ്മയുടെ ആത്മാവ്
ദൈവത്തെത്തേടിപ്പോയി;
അമ്മയുടെ തണുത്തുറഞ്ഞ
നിർജ്ജീവ ശരീരം
ചന്ദന മുട്ടിയിൽ
ദഹിപ്പിച്ച് മക്കൾ
ചാരിതാർത്ഥ്യരായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ