^^^നമ്മുടെ കൊച്ചി ^^^
ദാഹജലം തേടി
മനുഷ്യ ജന്മങ്ങൾ;
ഒരിറ്റുജലത്തിനായ്
കേഴുന്ന മനുഷ്യർ;
തോടുകളും പാടങ്ങളും
വെട്ടിനിരത്തി,
രമ്യഹർമ്മ്യങ്ങളിൽ
വസിക്കുന്നവരും
ഒരിറ്റു കുടിവെള്ളത്തിനായി
നെട്ടോട്ടമോടുന്നു.
മരങ്ങളെല്ലാം
വെട്ടിയൊരുക്കി
ഉദ്യാന കാന്തി
തീർക്കുമ്പോൾ
നാമറിഞ്ഞില്ല
അവയ്ക്കും
വളരാൻ പൂവിടരാൻ;
കുടിവെള്ളം
വേണമെന്ന്.
നഗരം പൂർണ
വളർച്ചയിൽ
തിമിർത്തു
തുള്ളുമ്പോൾ
നാമറിഞ്ഞോ?
വെള്ളം അവിടെയും
പ്രെശ്നം തന്നെയെന്ന്?
മഞ്ഞു പെയ്തിരുന്ന
പ്രഭാതങ്ങൾ
എങ്ങെങ്ങോ
പോയ്മറഞ്ഞിരിക്കുന്നു;
തണുപ്പുറഞ്ഞ
രാവുകൾ
അന്യം നിന്നു
പോയിരിക്കുന്നു.
മകരം വന്നിട്ടും
മാനമുണർന്നിട്ടും
മഴയുടെ പിണക്കമൊട്ടും
തീർന്നില്ലിതുവരെ!!!
ദാഹജലം തേടി
മനുഷ്യ ജന്മങ്ങൾ;
ഒരിറ്റുജലത്തിനായ്
കേഴുന്ന മനുഷ്യർ;
തോടുകളും പാടങ്ങളും
വെട്ടിനിരത്തി,
രമ്യഹർമ്മ്യങ്ങളിൽ
വസിക്കുന്നവരും
ഒരിറ്റു കുടിവെള്ളത്തിനായി
നെട്ടോട്ടമോടുന്നു.
മരങ്ങളെല്ലാം
വെട്ടിയൊരുക്കി
ഉദ്യാന കാന്തി
തീർക്കുമ്പോൾ
നാമറിഞ്ഞില്ല
അവയ്ക്കും
വളരാൻ പൂവിടരാൻ;
കുടിവെള്ളം
വേണമെന്ന്.
നഗരം പൂർണ
വളർച്ചയിൽ
തിമിർത്തു
തുള്ളുമ്പോൾ
നാമറിഞ്ഞോ?
വെള്ളം അവിടെയും
പ്രെശ്നം തന്നെയെന്ന്?
മഞ്ഞു പെയ്തിരുന്ന
പ്രഭാതങ്ങൾ
എങ്ങെങ്ങോ
പോയ്മറഞ്ഞിരിക്കുന്നു;
തണുപ്പുറഞ്ഞ
രാവുകൾ
അന്യം നിന്നു
പോയിരിക്കുന്നു.
മകരം വന്നിട്ടും
മാനമുണർന്നിട്ടും
മഴയുടെ പിണക്കമൊട്ടും
തീർന്നില്ലിതുവരെ!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ