2018 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

AGNI SALABHANGAL

"അഗ്നി ശലഭങ്ങൾ"
-^- -^- -^-

ഇരുളിന്റെ നിഴലിൽ
ചാഞ്ഞുറങ്ങുന്നു
നനഞ്ഞുകുതിർന്ന്
അനാഥയാം ഭൂമി.
ആയമ്മതൻ കൺകളിൽ ;
രുദ്രതൻ അഗ്നി സ്ഫുലിംഗങ്ങൾ.
ഒലിച്ചുപോകുന്നൊര-
രക്ഷിതത്വത്തിൻ
പളുങ്കുമണികൾ;
"കാലം"; കൈവിട്ടൊരു-
പട്ടം കണക്കെ അനന്തമാം
വിഹായസ്സിൽ ഒരിറ്റു
ശ്വാസത്തിനായ് പിടയുന്നു.
"ബാലികേറാമലയായി
പെൺജന്മങ്ങൾക്കു നീതി"
"നിയമം"; അവളെനോക്കി
കൊഞ്ഞനം കുത്തി;
തിരിഞ്ഞുനടക്കുന്നു";
പെൺഭ്രുണഹത്യകൾ;
ബാലപീഢനങ്ങൾ;
വാർത്തകൾക്കെന്തു
ചാരുത!.ചടുലത!
പെൺമാനം പിച്ചിച്ചീന്തുന്ന
നിശിതമാം ചർച്ചകൾ;
ചോര വാർന്നൊരാ മുഖങ്ങൾ;
കാണാതെ കണ്ണടച്ചിരുട്ടാക്കുന്നു;
കൂടുന്നു, റേറ്റിങ്ങുകൾ;
കരയുന്നപമാനത്തിൻ
താഢനമേറ്റു
വിഹ്വലയായ്
"ഈറനുടുത്ത
സന്ധ്യയും "
................

ഭാനുമോഹൻ,എറണാകുളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ