വിദ്യാദേവിയായ സരസ്വതിയെക്കുറിച്ചുള്ള ഈ ചെറിയ അദ്ധ്യായത്തിലൂടെ
പുരാണേതിഹാസങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ചാലോ."അനുഗ്രഹിക്കുക
Part1.
മഹാസമുദ്രം പോലെ വിശാലമായ ഭാരതീയ പുരാണങ്ങൾ
മുങ്ങിത്തപ്പി അതിൽനിന്നും മുത്തുകളും പവിഴവും മുങ്ങിയെടുത്തു
അവതരിപ്പിക്കാൻ ഒരു ശ്രമം. ഇതിൽ ഒരുപാടു തെറ്റുകുറ്റങ്ങൾ കണ്ടേക്കാം.
കാരണം പല പുരാണേതിഹാസങ്ങളിലും
കഥാപാത്രങ്ങൾക്ക് വൈരുദ്ധ്യം കാണുന്നുണ്ട്.
അറിയാവുന്ന ആർക്കും തിരുത്താം, തെറ്റുകൾ
ചൂണ്ടിക്കാണിക്കാം.
വിദ്യാദേവതയായ സരസ്വതിദേവിയിൽ നിന്നും
തുടങ്ങാം.
പ്രകൃതിയുടെ അഞ്ചു രൂപഭേദമായ ദുർഗ്ഗ,
രാധ,ലക്ഷ്മി,സരസ്വതി, സാവിത്രി,എന്നീ പഞ്ചദേവിമാരിൽ
ഒന്നായ സരസ്വതി ദേവിയെ കുറിച്ചാവട്ടെ ആദ്യ കഥ.
സരസ്വതിദേവി ബ്രഹ്മ്മാവിന്റെ പുത്രിയാണ്. ദേവിയുടെ
ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡപുരാണത്തിൽ പറയുന്നതിങ്ങനെ:
പ്രജകളുടെ സൃഷ്ടി നടത്താനായി ബ്രഹ്മാവ് ധ്യാനനിരതനായി
ഇരിക്കുന്ന സമയത്തു് ശാന്തമായ മനസ്സിൽ സത്വഗുണം വർദ്ധിച്ചു
വരുന്നതായി അനുഭവപ്പെട്ടു. തത്സമയം ഒരു പെൺകുട്ടി ഭൂജാതയായി
മുന്നിൽ വന്നു നിന്നു."അങ്ങയിൽ നിന്നും ജനിച്ചവളാണ് ഞാൻ. എന്റെ
സ്ഥാനവും ജോലിയും എന്തെന്ന് കല്പിച്ചാലും ". എന്ന് പെൺകുട്ടി
ബ്രഹ്മാവിനോട് പറഞ്ഞു. " ധന്യേ നിന്റെ പേര് സരസ്വതി എന്നാണ്.
സകല ജീവജാലങ്ങളുടെയും നാവിന്റെ അഗ്രത്തിൽ നീ വസിക്കുക,
വിശേഷിച്ചും വിദ്വാന്മാരുടെ ജിഹ്വാഗ്രത്തിൽ നീ നൃത്തം ചെയ്യുക.
ഒരു നദീരൂപത്തിൽ ഭൂമിയിലും നിവസിക്കണം. മൂന്നാമത് വേറൊരു
രൂപം പൂണ്ട് എന്നിലും വസിക്കുക. സരസ്വതി ദേവി പ്രസന്നയായി
ബ്രഹ്മാവിന്റെ നിയോഗം പാലിച്ചു .
അദ്ധ്യായം-2.
വിജയദശമിയെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ഇന്നെഴുതാം.
എല്ലാവര്ക്കും ഇതെല്ലാം അറിയാമെങ്കിലും ഒരിക്കൽക്കൂടി കുറിക്കുന്നു.
വായിക്കുക,അഭിപ്രായം പറയുക.
കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി
വരെയുള്ള രാത്രികാലങ്ങളിൽ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നതു
കൊണ്ട് ഇതിനെ നവരാത്രി എന്നും, ദശമിവരെ ചടങ്ങുള്ളതുകൊണ്ട് ദസറ
എന്നും വിളിക്കുന്ന. ദുർഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയം
വരിച്ച കാലമാണ് വിജയദശമി എന്ന് നാം സങ്കൽപ്പിക്കുന്നു; അതിനാൽ
ജീവിതവിജയത്തിനുപകരിക്കുന്ന സകല കലകളുടെയും ആരംഭം
കുറിക്കുവാൻ ഈ ദിവസം പരിഗണിക്കപ്പെടുന്നു. ദേവിയുടെ വിജയദിനമായ
വിജയദശമി വിദ്യാരംഭദിനമായും നാം കൊണ്ടാടുന്നു. നവരാത്രിയിലെ അവസാന
മൂന്നു പ്രധാന ദിവസങ്ങളാണ് ദുർഗ്ഗാഷ്ടമി,മഹാനവമി,വിജയദശമി. ദുർഗ്ഗാഷ്ടമി
ദിവസമാണ് പൂജവയ്‌പ്പ്. പ്രത്യേകമായി ഒരു മുറി അലങ്കരിച്ചു സരസ്വതിദേവിയുടെ
വിഗ്രഹത്തിനു മുമ്പിൽ പുസ്തകങ്ങളും
സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്നു.യോദ്ധാവ് തന്റെ
ആയുധങ്ങളെയും സാഹിത്യകാരന്മാർ തന്റെ ഗ്രന്ഥങ്ങളും ഒപ്പം തൂലികയും
ഗായകർ സംഗീതോപകരണങ്ങളേയും ദേവിയുടെ മുൻപിൽ
പൂജയ്ക്കു സമർപ്പിച്ചശേഷം വിജയദശമിദിവസം ശുഭമുഹൂർത്തത്തിൽ
തിരിയെ എടുക്കുന്നു. കേരളത്തിലെ ഏറ്റവും വിശേഷപ്പെട്ട ആഘോഷങ്ങളിൽ
ഒന്നാണ് വിജയദശമി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ