2013 ഒക്ടോബർ മാസം 23, സമയം രാത്രി 10.30.പോർട്ടുലൻട് എയർപോർട്ടിൽ നിന്നും സൌത്ത് വെസ്ററ് എയർവേയ്സിൻറെ വിമാനംപറന്നുയരാൻനിമിഷങ്ങൾമാത്രം.സൈഡ്വിൻഡോവിലൂടെനക്ഷത്രക്കൂട്ടങ്ങൾമിന്നാമിനുങ്ങുകളെപ്പോലെ മിന്നിക്കൊൺടേയിരുന്നത് നോക്കിയിരിക്കാൻ രസംതോന്നി. പെട്ടെന്ന് ഒരു പ്രകമ്പനം. പതിയെപ്പതിയെ ഓടിത്തുടങ്ങിയ വിമാനം ക്രമേണ സ്പീഡ്കൂടി.കൂററൻ പരുന്ത് ചിറകു കുടയുന്നതു പോലെ,വിമാനത്തിന്ടെ ചിറകുകൾ തുറന്നടഞ്ഞു.വിമാനത്തിലെ ലൈററുകൾ പെട്ടെന്നണഞ്ഞു.സീററ് ബെൽററ് ഇടുവാനുള്ള അറിയിപ്പ് സ്ക്രീനിലൂടെയും ലൌഡ് സ്പീക്കറീലൂടെയും അനൌൺസു ചെയ്തു.വലിയ മുഴക്കത്തോടെ വിമാനം ഉയർന്നു പൊങ്ങി. ചെവിയിൽ നേരിയ വേദന.കൈ നീട്ടിയാൽതൊടാവുന്നത്ര അടുത്തു കൂടി,വിമാനത്തെ മുട്ടിയുരുമ്മി,പഞ്ഞിക്കെട്ടുപോലെ മേഘങ്ങൾ നീങ്ങിപ്പോകുന്നതു കാണാൻ മനോഹരമായ കാഴ്ചയായിരുന്നു.പെട്ടെന്ന് ലൈററ് തെളിഞ്ഞു.വിമാനം 30000 അടി ഉയരത്തിലാണ് പറക്കുന്നത് എന്ന് സ്ക്രീനിലൂടെ കാണാം.എയർഹോസ്ററസുമാർ സോഫ്ററ്ഡ്രിംഗ്സുമായെത്തി. ആപ്പിൾ ജ്യൂസിൻടെ മധുരം തണുപ്പുമായി ചേർന്നപ്പോൾ,അതിമധുരമായി.ഇടക്കിടക്ക് മുന്നിലുള്ള സ്ക്രീനിൽ വിമാനം പറക്കുന്നതിന്ടെ വിവരണങ്ങൾ കാണാമായിരുന്നു.ഞങ്ങൾ പതുക്കെ ഉറക്കത്തിലേക്ക് വീണു.
സമയം രാത്രി 1.30. വിമാനം സാവധാനം താഴേക്ക്...ലാസ് വെഗാസ് എയർപോർട്ടിലേക്ക് ശബ്ദഘോഷങ്ങളോടെ ലാൻറ് ചെയ്തു. ലഗേജ് ഒക്കെ വളരെ വേഗം കിട്ടി. അരമണിക്കൂർ കൊണ്ട് ഒരുകൂററൻ സൌധത്തിനു മുൻപിൽ ഞങ്ങളെത്തി. 65 നിലകളുള്ള മണ്ടാലേ ബേ ഹോട്ടൽആണിത്. നേരത്തെ തന്നെ ബുക്കുചെയ്തതു കൊണ്ട് നീണ്ട ക്യൂ ഉണ്ടായിട്ടും താക്കോൽ വേഗം കിട്ടി. 20-മത്തെ നിലയിലെ സ്വർഗ്ഗത്തിലേക്കെത്താൻ വെറും സെക്കൻറുകൾ. ലിഫ്ററിൽ കയറി വിരൽ തൊട്ടതേയുള്ളു,റോക്കററിൻടെ വേഗതയിൽ 20-ാമത്തെ നിലയിൽ.അവിടെ നമ്മെ സ്വീകരിക്കാൻ ആതിഥേയരില്ല. മുറി തനിയെ തുറന്നു അകത്തു കയറിയാൽ തനിയെ ലോക്ക്ട് ആകും. പുറത്തുനിന്ന് തുറക്കാനാവില്ല.അതിഥികളെ ഹോട്ടൽ ജീവനക്കാർ പോലും ശല്യം ചെയ്യില്ല എന്നർത്ഥം. മുറിയിൽ പതുപതുത്ത 2 വലിയ ബെഡ്ഡുകൾ. നിറയെതലയിണകൾ,കമ്പിളിപ്പുതപ്പുകൾ.വായിക്കാൻ പല തരത്തിലുള്ള ബുക്കുകളും മാഗസീനുകളും.എന്തിനേറെ.വിലയേറിയ പലതരം മദ്യം,,ഭംഗിയുള്ള ഗ്ലാസുകൾ,എൈസ് ക്യൂബുകൾ,കുട്ടികൾക്കുള്ള പലതരം മിഠായികൾ,കേയ്ക്കുകൾ, ചായയിടാനുള്ള കെററിലുകൾ എല്ലാം ഒരുക്കിയിരിക്കുന്നു. ഇവ ഉപയോഗിച്ചാൽ റൂം വെക്കേററു ചെയ്യുമ്പോൾ അഡീഷണൽ ബിൽ കൊടുക്കേണ്ടി വരുമെന്നേയുള്ളു.
ബാഗേജൊക്കെ ഷെൽഫിൽ ഒതുക്കി വച്ചു. ഒന്ന് ഫ്രഷ് ആവാം. ബാത്റൂമിലേക്ക് കയറി.മനോഹരമായി ഫർണിഷ് ചെയ്തിരിക്കുന്നു. ചൂടുംതണുപ്പും വെള്ളം വരുന്നടാപ്പുകൾ.പലതരം സോപ്പുകൾ,സ്പ്രേകൾ..ഒരു സ്വർഗ്ഗ തുല്യമായ മുറി. നന്നായി ഒന്നു കുളിച്ചു.നേരംവെളുക്കാറായിരിക്കുന്നു.ഒന്നുറങ്ങിയേക്കാം.കമ്പിളിക്കുള്ളിലേക്ക് കയറുമ്പോൾ മനസ്സിൽ സ്വർഗ്ഗ തുല്യമായ ഗ്രാൻറ് കെനിയനിലേക്കുള്ള യാത്രയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
............
സൂര്യവെളിച്ചം മുറിയിലെത്തിയപ്പോഴാാണ് കണ്ണു തുറന്നത്. ഇരുപതാം നിലയിൽനിന്നുള്ളകാഴ്ചമനോഹരമായിരുന്നു.പിരമിഡിൻറെ രൂപത്തിലുള്ള ആകാശചുംബികളായ കെട്ടിടങ്ങൾ ഒരു വശത്ത്,ലാസ് വെഗാസ് എയർപോർട്ട് മറുവശത്ത്,നടുവിലൂടെ പായുന്ന വാഹനങ്ങൾ. ആകാശത്തോളമുയരത്തിൽ ചൂതാട്ടകേന്ദ്രത്തിൻറേയും നിശാകേന്ദ്രങ്ങളുടേയും വലിയ ബാനറുകൾ. റോഡിലൂടെ പാഞ്ഞുപോകുന്ന പാസ്സംഞ്ചർ ട്രയിനുകളിൽ നല്ലതിരക്ക്.ശനിയും ഞായറും ഇവർക്ക് ആഘോഷരാവുകളാണ്. മുറി ലോക്ക് ചെയ്ത് ഞങ്ങൾ പുറത്തേക്കിറങ്ങി.ലിഫ്ററിൽ കയറാൻ കോറിഡോറിലൂടെ കുറെ നടക്കണം.പതുപതുത്ത വെൽവെററ് പരവതാനി വിരിച്ച ഇടനാഴി.മുകളിൽ നിറയെ ചിത്രപ്പണികളും പല നിറത്തിലുള്ള ശരറാന്തലുകളും ഏതോ കൊട്ടാരത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.
ലിഫ്ററിനു മുമ്പിൽ ഉത്സവത്തിരക്ക്. 11മണിക്ക് റൂം വെക്കേററു ചെയ്തവരുടെ തിരക്ക് കാരണം ലിഫ്ററിൽ കയറിക്കിട്ടാൻ കുറെസമയമെടുത്തു. താഴെയെത്താൻ സെക്കൻറു പോലുമെടുത്തില്ല.വയററിൽ ഒമ്പതാമുത്സവം. ഹോട്ടലിൽ
ഭക്ഷണമുണ്ടെങ്ങിലും പുറത്തിറങ്ങി കഴിച്ചു നോക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.പുറത്തെ ഹോട്ടൽ എന്നു പറഞ്ഞാൽ ഗ്രൌണ്ട് ഫ്ലോറിൽ തന്നെയാണ്.നീണ്ടു നീണ്ടുപോകുന്ന ഇടനാഴികൾക്കിരുവശത്തും ചൈനീസ്,തായ്,തുടങ്ങി നിരവധി ഹോട്ടലുകൾ. മനംകുളിർപ്പിക്കുന്ന ഗന്ധം.രുചികരമായ തായ് രുചി അനുഭവിച്ച് വീണ്ടും നടന്നു.
.....എത്തിയത് കാസിനോകൾക്കു മുന്നിൽ. ആയിരക്കണക്കിനു ചൂതാട്ടശാലകൾ. പതിനായിരക്കണക്കിനാളുകൾ കാസിനോകൾക്കു മുമ്പിൽ ഭാഗ്യ പരീക്ഷണം നടത്തുന്നു. കൂടുതലും വൃദ്ധന്മാരാണ് ഭാഗ്യാന്വേഷകർ. സുന്ദരികളായ യുവതികൾ കൈയ്യിൽ കാർഡുകളുമായി അതിഥികളെ ക്ഷണിക്കുന്നു. ആളൊഴിഞ്ഞ ഒരു സീററിൽ കയറി ഞാനുമിരുന്നു, ഭാഗ്യ പരീക്ഷണത്തിനായി.മുംപിലെ കംപ്യൂട്ടറിന്ടെ നിർദ്ദേശാനുസരണം 10 ഡോളർ ഇൻസർട്ടു ചെയ്തു.മിനിമം ഒരു ഡോളറാണ് ഇൻസർട്ടു ചെയ്യേണ്ടിയിരുന്നത്. നിർദ്ദേശാനുസരണം ബട്ടണമർത്തി.പലപ്രാവശ്യം.10 ഡോളർ 15 ആയി.വീണ്ടും കുറയുകയും കൂടുകയും ചെയ്തു.റിപ്പീററ് ബട്ടൺ പല പ്രാവശ്യം അമർത്തി.10 മിനിററു കൊണ്ട് 10ഡോളർ ഗോപി.ഒരിടത്ത് നീണ്ട ക്യു.ഡാൻസ് ഫ്ലോറിലേക്കുള്ള ക്യൂവാണ്. ഭൂരിഭാഗവും യുവതീയുവാക്കളാണ്. കാഴ്ചകൾ കണ്ടു നടന്നു നടന്ന് എത്തിയത്ശാന്തമായി എന്നാൽ കളകളാരവങ്ങളോടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന നദിക്കരയിലേക്കാണ്. നദിയിൽ ഭംഗിയായി അലങ്കരിച്ച മനോഹരമായ വഞ്ചികളിൽ യാത്രക്കാർ. വഞ്ചി തുഴയുന്നത് ഒരു കറുത്ത സുന്ദരി.ആർട്ടിഫിഷ്യൽ ആയി നിർമ്മിച്ചിരിക്കുന്ന വീതിയേറിയ ആ നദിക്കരയിൽകുറെസമയംചിലവഴിച്ചു.തണുപ്പ്കമ്പിളിക്കുപ്പായത്തിനുള്ളിലേക്ക് അരിച്ചുകയറുന്നു.ഹോട്ടലിലേക്ക് മടങ്ങിക്കളയാം.രാവിലെ സ്വപ്നതുല്യമായ ഗ്രാൻഡ് കാന്യനിലേക്കു യാത്ര പുറപ്പെടാനുള്ളതാണ്.....കാസിനോയ്ക്ക് ഗുഡ്ബൈ.
............
5 ദിവസത്തെ യാത്രക്കുള്ള തയ്യാറെടുപ്പോടെയാണ് ഞങ്ങൾ ലാസ് വെഗാസിലെത്തിയത്. ഒരു ദിവസം സന്തോഷമായി കടന്നുപോയി.കണ്ണഞ്ചിപ്പിക്കുന്ന കാസിനോകൾ,ക്ളബ്ബുകൾ,ഡാൻസ് ഫ്ളോറുകൾ,ഷോപ്പിംഗ് മാളുകൾ,ലോകോത്തര ഹോട്ടലുകൾ,വിവിധ രാജ്യങ്ങളിലെ ഭക്ഷണരുചികൾ .....ഇവയെല്ലാംമനസ്സിൽസൂക്ഷിച്ച്ഞങ്ങൾ ലാസ് വെഗാസിനോട് യാത്ര പറഞ്ഞു.
..........
റൂം വെക്കേററ് ചെയ്ത് താഴെ എത്തിയ ഞങ്ങളെ കാത്ത് ഔഡികാർ റെഡി.എയർപോർട്ടിൽ നിന്ന് തന്നെ റെൻറ് എ കാർ എടുത്തതു കൊണ്ട് യാത്ര ഈസിയായി. യാത്രയ്ക്കിടയിൽ ബ്രേക്ക്ഫാസ്ററ് ആവാംഎന്നോർത്താണ്പുറപ്പെട്ടത്.സമയം11ആയിട്ടുംവഴിനീളെഒററഹോട്ടൽ പോലും കാണാനുണ്ടായിരുന്നില്ല.റോഡിനിരുവശവും നീണ്ടുനീണ്ടുപോകുന്ന മലനിരകൾ.മരുഭൂമിയിലൂടെ ഇനിയും വണ്ടി3 മണിക്കൂർ കൂടി ഓടണംഅരിസോണയിലെത്താൻ. വിശപ്പ് സഹിക്കാൻ വയ്യ. കുറച്ചു കൂടി മുന്നോട്ടു പോയപ്പാൾ മൿഡൊണാൾഡ് എന്നബോർഡ് കണ്ടു.ആശ്വാസം.ബർഗറും കോക്കും ഫ്രഞ്ച് ഫ്രൈസും കഴിച്ചു.ഇനി യാത്ര ചെയ്യാൻ ഉത്സാഹമായി. വഴിയിലെങ്ങും ഒരു കെട്ടിടം പോലും കാണാനില്ല.റോഡരികിൽ ഇടയ്ക്ക് കുതിരകൾ മേഞ്ഞുനടക്കുന്നു.അടുത്തെവിടെയോ ആൾതാമസം കാണും.റോഡിലൂടെ കൂററൻ ലോറികൾപാഞ്ഞു പോകുന്നുണ്ടായിരുന്നു. അരിസോണയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലേക്കുള്ള സാധനങ്ങൾ കൊണ്ടുപോകുകയാണത്രേ.വെള്ളം തീരെയില്ലാതെ എങ്ങനെ കൃഷി ചെയ്യാൻ. റോഡരികിൽ ഒരു ബസ്ഷെൽട്ടറിൽ ഒരു ഹാൻറികാപ്ഡ് ആയ സ്ത്രീ തൻറെ വീൽചെയറിലിരിക്കുന്നത് കണ്ടു. പെട്ടെന്ന് ഒരു ബസ് വന്നുനിന്നു.ബസ്സിൽനിന്ന് ഒരു പ്ളാററ്ഫോം ബസ്ഷെൽട്ടറിലേക്ക് നീണ്ടു. യുവതി വീൽചെയറിൽ ഇരുന്നുതന്നെ ബസ്സിലേക്കു കയറി.പ്ളാററ്ഫോം ബസ്സിനകത്തേക്ക് തന്നെ വലിഞ്ഞു.ബസ്സ് കടന്നുപോയി. ഞങ്ങളുടെ കാർ ഓടിക്കൊണ്ടേയിരുന്നു.വൈകുന്നേരം 5.15 നാണ് ഗ്രാൻറ് കെന്യനിലെ സൂര്യാസ്തമനം. 4.15 നെങ്കിലും ഗ്രാൻറ് കെന്യനിലെത്തണം.അവിടത്തെ സമയം ഒരു മണിക്കൂർ ഇവിടത്തെക്കാളും മുന്നിലാണ്.പെട്ടെന്ന് റോഡരികിലെ മലനിരകളുടെ താഴ്വാരത്ത് രണ്ട് മാനുകൾ തുള്ളിനടക്കുന്നതു കണ്ട്കാർ നിർത്തി കുറെ നല്ല ഫോട്ടോഗ്രാഫ്സ് കിട്ടി.നെവാഡയിൽ നിന്ന് ദിവസം മുഴുവൻ യാത്ര ചെയ്ത് ഞങ്ങൾ 4 മണിയ്ക്ക് അരിസോണയിലെത്തി. അരിസോണയിൽ കാർ നിർത്തി.കുറെ ഫോട്ടോസ് എടുത്തു.ഹൂവർ ഡാം കാണണമെന്നുണ്ടായിരുന്നു. 5.15 നാണ് ഗ്രാൻറ് കെന്യനിലെ സൺസെററ്. ഡാം കാണണമെന്ന ആഗ്രഹം മാററി വയ്ക്കേണ്ടി വന്നു. എൻട്രൻസ് ഫീസ് 80 ഡോളർ കൊടുത്തു.കൌണ്ടറിൽനിന്ന് ഫ്രീ മാപ്പും ന്യൂസ് ലെറററും കിട്ടിയതുകൊണ്ട് സൺസെററ് ഈസിയായി കാണാനുള്ള പോയിൻറ് മനസ്സിലാക്കാൻ എളുപ്പമായി.മാതർ പോയിൻറിൽ കാർ പാർക്കു ചെയ്തു. വിസിററർ സെൻററിൽ പോയി ഡിസർട്ടുവ്യുവിൽ നിന്നാൽ ഈസിയായി സൺസെററു കാണാമെന്ന് ഉറപ്പുവരുത്തി. സൺസെററിനിനിയും സമയമുണ്ട്. ഗ്രാൻഡ് കെന്യനിലേക്ക്എത്താൻകുറച്ചു നടക്കേണ്ടി വന്നു.5000ഫീററ് ആഴവും 277 മൈൽ നീളവും 18 മൈൽ വീതിയും ഉള്ള ഗ്രാൻറ് കെന്യൻ കാണാൻ ഒരു ഉത്സവത്തിനുള്ള ആളുകൾ വന്നെത്തിയിരുന്നു.ഗ്രാൻഡ് കെന്യൻ....അരിസോണയിലെ അദ്ഭുതം എന്നു കേട്ടിരുന്നു. പക്ഷേ എൻറെ ജീവിതത്തിലെ ഇത്രയം മനോഹരമായ,വർണ്ണപ്പകിട്ടാർന്ന ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ലായിരുന്നു...ഇനികാണാനുമാവില്ല.അത്രയ്ക്കു മനോഹരമായ പ്രകൃതിഭംഗി.ചിത്രകാരൻമാർ ചാലിച്ചുചേർത്ത ചായക്കൂട്ടുകൾ അപ്പാടെ വാരിപ്പുതച്ചു നീണ്ടുനിവർന്നുകിടക്കുന്ന ഗ്രാൻഡ് കെന്യൻ. ചുവപ്പുകല്ലിൽ സ്വർണ്ണം പൂശിയിരിക്കുന്നതുപോലുള്ള പളപളപ്പ്. നടുവിൽ അഗാധമായ ഗർത്തത്തിൽ ഐസ്ക്രീം പോലെ പതഞ്ഞ് പതഞ്ഞു കിടക്കുന്നു മേഘങ്ങൾ. അവയ്ക്കു നടുവിൽ കൈകോർത്തുപിടിച്ച് തലയുയർത്തി നിൽക്കുന്ന മലനിരകൾ. തണുത്ത കാററ് ചീറിയടിക്കാൻ തുടങ്ങി.പുരാണകഥയിലെ ശിവപാർവതിമാർ നൃത്തമാടിയ ഹിമാലയപർവതം സ്വപ്നം കണ്ടുകൊണ്ട് സൺസെററ് കാണാനായി ഞങ്ങൾ മടങ്ങി.
...........
സമയം 5മണിയായപ്പോൾത്തന്നെ ജനം ഡിസേർട്ട് വ്യൂ പോയിൻറിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.കൂടെ ഞങ്ങളും. പടിഞ്ഞാറൻമാനം ചുവന്നുതുടുത്തിരുന്നു. സൂര്യൻ ജ്വലിക്കുന്ന തീഗോളം പോലെ സാവധാനം താഴേക്ക് താഴേക്ക് ഇറങ്ങിവരുന്നതു കണ്ടതോടെ ജനങ്ങൾക്കിടയിൽ ആരവം കാണാറായി.ആകാശമാകെ അഗ്നിപടർന്നപോലെ തിളക്കമാർന്നിരുന്നു.അവർണനീയമായ കാഴ്ചയായിരുന്നത്. നിറങ്ങൾ ക്രമേണ ഇരുട്ടിനു വഴിമാറിയപ്പോൾ ഞങ്ങൾ ഗ്രാൻറ് കെന്യനോട് വിടചൊല്ലി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ