വെളുത്ത വാവി൯ നനുത്ത നോവിൽ
തുടു തുടുത്തൊരു പൊൻപൂവേ
വെളുവെളുത്തൊരു മഞ്ഞിൻ മലയിൽ
കിനിഞ്ഞിറങ്ങിയ വെൺനൂലേ
അന്തിച്ചോപ്പിൻ തങ്കക്കൂട്ടിൽ
ചേക്കേറുന്നൊരു പൊൻകിളിപോൽ
മനംനിറഞ്ഞൊരു മാനത്തംപിളി
ഒളിച്ചിരുന്നു തനിച്ചിരുന്നു
താരനൂപുരസുരസുൻദരികൾ
മനം കുളിർത്തും കവിൾ തുടുത്തും
നനുത്ത കൈയ്യാൽ മധുരം പേറി
മറഞ്ഞു നിന്നു തുളുമ്പി നിന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ