2014 ജനുവരി 28, ചൊവ്വാഴ്ച

ഇന്നു ഞാനുറങ്ങീടട്ടെ

  ഇന്നു ഞാനുറങ്ങട്ടെ നാളെ തൻ ഉണർവിനായ്
  ഇന്നു ഞാനുറങ്ങട്ടെ നാളെ തൻ കനവിനായ്
  ഇന്നെൻറെ വീണയിൽ നാദങ്ങളുണർന്നീടും
  ഇന്നെൻറെ നിദ്രയിൽ സ്വപ്നങ്ങളുണർന്നീടും
  നാളത്തെ യാത്രയിൽ മനസ്സിൽ താലോലിക്കാൻ
  ഓർമ്മതൻ പൊൻചെപ്പ് തന്നവർ നിങ്ങൾ
  ജീവിതസായാഹ്ന സൌവർണ്ണ വേളയിൽ
  സ്നേഹത്തിൻ മലർക്കുമ്പിൾ നികക്കേ തുറന്നവർ
  മറക്കില്ലൊരിക്കലും മുഗ്ദമീ സായംസന്ധ്യ
  വന്ദ്യ വയോധികർ ഞങ്ങൾ നിങ്ങൾക്കു നമസ്ക്കാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ