കാലം അനാദികാലം വിദൂരകാലം
മാമക ഹൃത്തിൽ വിഷം നിറയ്ക്കും
വരണ്ട ചുണ്ടിൽ ചിരി പടർത്തും
മായിക മദാന്ത ദുരന്ത കാലം
മർത്ത്യ ജീവന് വിലയില്ലാത്തൊരു
വനാന്ത ഭീകരകാലംഭ്രാന്തം
മനുഷ്യ ജന്മം പാമരജന്മം
മർത്യമാനസം മാരലാലസം
മധു വിരാജിത രാജവീഥിയിൽ
മയങ്ങിവീഴുമീ മനിതമാനസം
ദുരിത മാർന്നൊരീ മനുജ ജന്മമേ
മേവുക നീയീ ജടരാഗ്നിയിൽ
മാമക ഹൃത്തിൽ വിഷം നിറയ്ക്കും
വരണ്ട ചുണ്ടിൽ ചിരി പടർത്തും
മായിക മദാന്ത ദുരന്ത കാലം
മർത്ത്യ ജീവന് വിലയില്ലാത്തൊരു
വനാന്ത ഭീകരകാലംഭ്രാന്തം
മനുഷ്യ ജന്മം പാമരജന്മം
മർത്യമാനസം മാരലാലസം
മധു വിരാജിത രാജവീഥിയിൽ
മയങ്ങിവീഴുമീ മനിതമാനസം
ദുരിത മാർന്നൊരീ മനുജ ജന്മമേ
മേവുക നീയീ ജടരാഗ്നിയിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ