കൊച്ചു കഥ.
-^-മനസ്സിന്റെ വികൃതികൾ -^-
..........
മരുന്ന്,വെള്ളം,അത്യാവശ്യത്തിനുള്ള ഡ്രെസ്സുകൾ, കുറച്ചു നട്സ്,വീടിന്റെ ആധാരം തുടങ്ങി,റേഷൻകാർഡ് വരെയുള്ള ,നഷ്ടപ്പെട്ടാൽ കിട്ടാത്ത രേഖകൾ,കുറച്ചുദിവസം ഇരുന്നാലും മോശമാകാത്ത ഭക്ഷ്യവസ്തുക്കൾ, മൊബൈൽ ഫോൺ ചാർജ്ജർ,ടോർച്ചു തുടങ്ങി ഒരു വെള്ളപ്പൊക്കം വന്നാൽ വീടിന്റെ രണ്ടാം നിലയിലേക്ക് വെള്ളം കയറിയില്ലെങ്കിൽ ഒരാഴ്ച ജീവിക്കാൻ ആവശ്യമായതെല്ലാം കരുതി വച്ചപ്പോൾ ഒരു സമാധാനമായി. കറന്റ് പോയിട്ട് മണിക്കൂറുകളായി. വെള്ളമെവിടെവരെയെത്തി എന്നറിയാതെ വൃദ്ധ പുറത്തേക്കു നോക്കി നിന്നു. തുള്ളിക്കൊരുകുടം പേമാരി തകർക്കുന്നു.
പോസ്റ്റ്മാന്റെ തല കണ്ടപ്പോൾ ആശ്വാസമായി.
"മോനെ പെരിയാറിൽവെള്ളംപെരുകിത്തുടങ്ങിയോ. ഉടനെ ഇങ്ങോട്ടെത്തുമോ" .
"എന്റെ വല്യമ്മേ.ആലുവാപ്പുഴയിൽ വെള്ളം കയറിയാലും ഇത്രേം ദൂരം വെള്ളം വരില്ല.. പോയി സമാധാനമായി ഉറങ്ങ്.....
വയസ്സ് തൊണ്ണൂറായപ്പോഴാ തള്ളയ്ക്ക് ചാകാൻ പേടി. പോസ്റ്റ്മാൻ പിറുപിറുത്തു.
ഭാനുമോഹൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ