PALAZHIMADHANAM LAST PART
VII.അവസാനഭാഗം
പിന്നീട് പാൽക്കടലിൽനിന്നും ഉയർന്നുവന്ന വിഷാംശത്തെ
നാഗങ്ങൾ വലിച്ചെടുത്തു. അതിനുശേഷം ശുഭ്രവസ്ത്രധാരിയായ ധന്വന്തരി
ഭഗവാൻ അമൃതം നിറഞ്ഞ കമണ്ഡലുവും എടുത്തുകൊണ്ട് ഉയർന്നുവന്നു.
ഇതുകണ്ട് എല്ലാവരും അത്യന്തം സന്തുഷ്ടരായി.പിന്നീട് കയ്യിൽ കമലവുമേന്തി
തിളങ്ങുന്ന കാന്തിയോടുകൂടി വിടർന്നുനിൽക്കുന്ന താമരപ്പൂവിൽ ഇരുന്നു
മഹാലക്ഷ്മി ആവിർഭവിച്ചു.ആ ദേവിക്കുവേണ്ടി ഗന്ധർവന്മാർ ഗാനങ്ങൾ
ആലപിച്ചു.അപ്സരസ്ത്രീകൾ നൃത്തമാടി; ആ ഭഗവതിയുടെ നീരാട്ടിനായി
ഗംഗാദേവി കൈവഴികളോടെ ചേർന്നു.പാലാഴിതന്നെ മൂർത്തിമാനായി
മുന്നിൽ വന്ന് ഒരിക്കലും വാടിപ്പോകാത്ത താമരപുഷ്പങ്ങൾ കൊണ്ടൊരു
മാല കൊരുത്തു ദേവിക്കു സമർപ്പിച്ചു
സർവാഭരണ വിഭൂഷിതയായ ലക്ഷ്മീദേവിയെ മഹാവിഷ്ണു ഭാര്യയായി
സ്വീകരിച്ചു.( സൃഷ്ടിയുടെ ആരംഭകാലം മുതല്‌ക്കേ, ലക്ഷ്മിദേവിയും രാധാദേവിയും വിഷ്ണുവിന്റെ ഭാര്യമാരായിട്ടുണ്ടായിരുന്നെന്നും ലക്ഷ്മീദേവി വിഷ്ണുവിന്റെ വാമഭാഗത്തിൽനിന്നും രാധാദേവി വലതുഭാഗത്തുനിന്നും ഉത്ഭവിച്ചതാണെന്നും ദേവി ഭാഗവതത്തിൽ പ്രസ്താവിക്കുന്നു.)
ഇതുകണ്ട് ഇഷ്ടപ്പെടാതെ അസുരന്മാർ ധന്വന്തരിയുടെ കയ്യിലിരുന്ന
അമൃതകുംഭം അപഹരിച്ചു കടന്നു കളഞ്ഞു. അമൃത് നഷ്ടപ്പെട്ടതോടെ ദേവന്മാരുടെ
കാര്യം പരുങ്ങലിലായി. അമൃതകുംഭം കൈക്കലാക്കാൻ,മഹാവിഷ്ണു അതി
സുന്ദരിയായ മോഹിനിയായി വേഷപ്രച്ഛന്നയായി അസുരന്മാരുടെ അടുത്തെത്തി;
താൻ ധന്വന്തരിയുടെ സഹോദരിയാണെന്നും അമൃത് കിട്ടിയപ്പോൾ എല്ലാവരും
കടന്നുകളഞ്ഞെന്നും താൻ തനിച്ചായെന്നും അസുരന്മാരെ വിശ്വസിപ്പിച്ചു.
" തങ്ങളുടെ കൈവശമുള്ള അമൃത് ഓരോരുത്തർക്കായി വിളമ്പിക്കൊടുക്ക
ണമെന്നും ഒടുവിൽ അവരിൽ ഒരാളെ വിവാഹം കഴിക്കണമെന്നും അസുരന്മാർ
ആവശ്യപ്പെട്ടു. മോഹിനി അത് സമ്മതിച്ചു.
എല്ലാവരും കണ്ണടച്ചിരിക്കണം.ഞാൻ
അമൃത് വിളമ്പിത്തരാം. പക്ഷെ നിങ്ങളുടെ ഓരോരുത്തരുടെയും മുന്പില്ക്കൂടി കുനിഞ്ഞു നടന്നുവിളമ്പുവാൻ എനിക്ക് നാണമാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും കണ്ണടച്ചുകെട്ടണം.അവസാനമായി അമൃത് ഭുജിക്കാൻ കൺകെട്ടഴിക്കുന്നവന്റെ ഭാര്യയായിക്കൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഇതൊരു നല്ല പദ്ധതിയാണെന്ന് അസുരന്മാർക്കു തോന്നി. അവരെല്ലാം കണ്ണുകെട്ടി നിലത്തിരുന്നു. ഇത്രയും ക്ഷമിച്ചല്ലോ. കുറേനേരം കാത്തിരുന്നശേഷം ഭുജിച്ചാല്മതി എന്ന് വയ്ക്കാം.
മോഹിനിയെ വിശ്വസിച്ച അസുരന്മാർ
കണ്ണടച്ചിരുന്ന തക്കം നോക്കി മോഹിനീരൂപം
പൂണ്ട വിഷ്ണുദേവൻ അമൃതകുംഭവുമായി ദേവലോകത്തേക്കു തിരിച്ചു.
ഇന്ദ്രാദികളായ ദേവന്മാർ അമൃത് പാനം ചെയ്യുകയും പൂർവാധികം
ശക്തന്മാരാവുകയും ചെയ്തു. അമൃത് നഷ്ടപെട്ട അസുരന്മാർ കുപിതനായി
ദേവന്മാരെ ആക്രമിച്ചു. പക്ഷെ അമൃത് പാനം ചെയ്ത് അതിശക്തി പ്രാപിച്ച
ദേവന്മാർ അസുരന്മാരെ തോൽപ്പിച്ചു നാനാദിക്കുകളിലേയ്ക്കും ഓടിച്ചു. അങ്ങനെ
ത്രൈലോകങ്ങളും ഐശ്വര്യപൂർണമായിത്തീർന്നു.പാലാഴി
മഥനം കഥ ഇതോടെ അവസാനിക്കുന്നു. മറ്റൊരു കഥയുമായി വീണ്ടും കാണാം.)
ഭാനുമോഹൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ